x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് അ​ത്തം ഘോ​ഷ​യാ​ത്ര 16ന്

വെബ് ഡെസ്ക്
Published: August 9, 2026 05:00 AM IST | Updated: August 9, 2026 05:00 AM IST

പ്രതീകാത്മക ചിത്രം

​തൃ​പ്പൂ​ണി​ത്തു​റ: ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് തൃ​പ്പൂ​ണി​ത്തു​റ അ​ത്ത​ച്ച​മ​യാ​ഘോ​ഷ​ങ്ങ​ൾ 16ന് ​തു​ട​ങ്ങും. പു​ല​ർ​ച്ചെ അ​ഞ്ചി​ന് അ​ത്തം ഉ​ണ​ർ​ത്ത​ലി​ന് ശേ​ഷം രാ​വി​ലെ ഒ​ന്പ​തി​ന് ഗ​വ.​ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ലെ അ​ത്തം ന​ഗ​റി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഘോ​ഷ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ കേ​ര​ള​ത്തി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​കും.

ദീ​പ​ക് ജോ​യ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​ത്ത​പ്പ​താ​ക​യു​യ​ർ​ത്തും. എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. തു​ട​ർ​ന്ന് ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ വി​ളം​ബ​രം കു​റി​ച്ച് അ​ത്തം ഘോ​ഷ​യാ​ത്ര രാ​ജ​ന​ഗ​രി​യി​ലേ​യ്ക്കി​റ​ങ്ങും. ഘോ​ഷ​യാ​ത്ര രാ​ജ​ന​ഗ​രി​യി​ലേ​യ്ക്കി​റ​ങ്ങു​ന്ന​തോ​ടെ അ​ത്ത പൂ​ക്ക​ള മ​ത്സ​രം ആ​രം​ഭി​യ്ക്കും.

​തൃ​പ്പൂ​ണി​ത്തു​റ: 16ന് ​വൈ​കി​ട്ട് നാ​ലി​ന് പോ​രൂ​ർ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ഉ​ദ​യ​ൻ ന​മ്പൂ​തി​രി, ചി​റ​യ്ക്ക​ൽ നി​ധീ​ഷ് എ​ന്നി​വ​രു​ടെ തൃ​ത്താ​യ​മ്പ​ക​യ്ക്ക് ശേ​ഷം, ലാ​യം കൂ​ത്ത​മ്പ​ല​ത്തി​ൽ ക​ലാ​സ​ന്ധ്യ ശ്രീ​കാ​ന്ത് മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. 7.30ന് ​പി​ന്ന​ണി ഗാ​യ​ക​ൻ അ​തു​ൽ ന​റു​ക​ര ന​യി​ക്കു​ന്ന മ്യൂ​സി​ക് ബാ​ൻ​ഡ്. 17ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് മാ​ർ​ഗി മ​ധു​വി​ന്‍റെ ചാ​ക്യാ​ർ​ക്കൂ​ത്ത്, ആ​റി​ന് ന​ടി ആ​ശാ ശ​ര​ത്തി​ന്‍റെ ആ​ശാ​ന​ട​നം.18​ന് വൈ​കി​ട്ട് അ​ഞ്ചി​ന് ക​ർ​ണ​ശ​പ​ഥം ക​ഥ​ക​ളി. 19ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് ബി​ആ​ർ​സി വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​വി​രു​ന്ന്, 6.30ന് ​കൗ​ൺ​സി​ല​ർ​മാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ.

20ന് ​വൈ​കി​ട്ട് ആ​റി​ന് ആ​ല​പ്പു​ഴ സം​സ്കൃ​തി​യു​ടെ വി​ഷ്വ​ൽ ഗാ​ന​മാ​ലി​ക ഹൃ​ദ​യ ഗീ​ത​ങ്ങ​ൾ. രാ​ത്രി എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം അ​ജ​ന്ത തി​യ​റ്റ​റി​ന്‍റെ നാ​ട​കം വം​ശം. 21ന് ​വൈ​കി​ട്ട് 4.30ന് ​വേ​ൾ​ഡ് ഓ​ഫ് വി​സി​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ വി​സി​ൽ വി​സ്മ​യ, ആ​റി​ന് ആ​ർ​എ​ൽ​വി ജോ​ളി മാ​ത്യു​വി​ന്‍റെ നൃ​ത്ത​സ​ന്ധ്യ, രാ​ത്രി എ​ട്ടി​ന് നാ​ട്ടു​പൊ​ലി​മ കാ​ഞ്ഞൂ​രി​ന്‍റെ നാ​ട​ൻ പാ​ട്ട്. 22ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് ആ​ർ​എ​ൽ​വി ടി.​ആ​ർ. ധ​ർ​മ​തീ​ർ​ത്ഥ​ന്‍റെ നാ​ദ​ല​യ – എ ​മ്യൂ​സി​ക്ക​ൽ ജേ​ണി വി​ത്ത് വീ​ണ. രാ​ത്രി ഏ​ഴി​ന് മ​ട്ടാ​ഞ്ചേ​രി കൊ​ച്ചി മു​സ​രി​സ് ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റി​ന്‍റെ ഫോ​ക് ഫ്യൂ​ഷ​ൻ ഡി​ജെ.

23ന് ​വൈ​കി​ട്ട് 5.30ന് ​ഡോ. കെ. ​കൃ​ഷ്ണ​കു​മാ​ർ, ബി​ന്നി കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രു​ടെ സം​ഗീ​ത​ക്ക​ച്ചേ​രി, രാ​ത്രി 7.30ന് ​കൊ​ച്ചി​ൻ ഗി​ന്ന​സി​ന്‍റെ ഗാ​ന​മേ​ള. 24ന് ​വൈ​കി​ട്ട് 4.30ന് ​ആ​ദ​ർ​ശ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​വി​രു​ന്ന്, ആ​റി​ന് ആ​ർ​എ​ൽ​വി ഡോ. ​എ​സ്. ശാ​ലി​നി​യു​ടെ മോ​ഹി​നി​യാ​ട്ടം, രാ​ത്രി ആ​ഷ്ബൈ​ൽ പീ​റ്റ​റി​ന്‍റെ ഗ​സ​ൽ. 25ന് ​രാ​വി​ലെ ഒ​ന്പ​തി​ന് മ​ഹാ​ത്മാ ലൈ​ബ്ര​റി​യു​ടെ ക​രോ​ക്കെ ഗാ​ന​മേ​ള, 11ന് ​അ​മ​ര​ഗാ​ന സ​ല്ലാ​പം, വൈ​കി​ട്ട് നാ​ലി​ന് കെ. ​വി​ശ്വം​ഭ​ര​ന്‍റെ വി​സി​ൽ സം​ഗീ​തം, അ​ഞ്ചി​ന് തൃ​പ്പൂ​ണി​ത്തു​റ തേ​ജോ​മ​യി ഡാ​ൻ​സ് സ്റ്റു​ഡി​യോ​യു​ടെ നൃ​ത്തം, 6.30ന് ​ആ​വി​ർ​ഭ​വും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള.

അ​ത്താ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട് 15ന് ​വൈ​കി​ട്ട് ഹി​ൽ​പാ​ല​സി​ൽ നി​ന്നും അ​ത്ത പ​താ​ക അ​ത്തം ന​ഗ​റി​ലേ​യ്‌​ക്കെ​ത്തും. തു​ട​ർ​ന്ന് വൈ​കി​ട്ട് ആ​റി​ന് രാ​മ​മം​ഗ​ലം ഷ​ഡ്കാ​ല ഗോ​വി​ന്ദ മാ​രാ​ർ സ്മാ​ര​ക ക​ലാ​ക്ഷേ​മ സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന മ​ല​യാ​ള ക​വി​ത​ക​ളു​ടെ രം​ഗാ​വി​ഷ്കാ​രം ര​സ​സ​ഞ്ചാ​ര, രാ​ത്രി എ​ട്ടി​ന് തൃ​പ്പൂ​ണി​ത്തു​റ ആ​പ്പി​ൽ​കാ​ർ​ട്ട് തി​യ​റ്റ​റി​ന്‍റെ ഗു​രു​വാ​യൂ​രി​ൽ ഒ​രു രാ​ത്രി നാ​ട​ക​വും അ​ര​ങ്ങേ​റും.

Tags : Nattuvishesham Local News Onam Celebrations

Recent News

Corehub Up