പാലക്കാട്: സെന്‍സസ് നടപടികളുടെ ഭാഗമായി വീടുവീടാന്തര വിവരശേഖരണത്തിന് ജില്ലയില്‍ തുടക്കമായി. 4961 എന്യൂമറേറ്റര്‍മാരെയാണ് ജില്ലയില്‍ വിവരശേഖരണത്തിനു നിയോഗിച്ചിട്ടുള്ളത്. താലൂക്ക്തലത്തില്‍ 722, മുനിസിപ്പാലിറ്റികളില്‍ 111 എന്നിങ്ങനെ 833 സൂപ്പര്‍വൈസര്‍മാരാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
ജില്ലയില്‍ ആകെ 4726 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളും (താലൂക്കുകള്‍- 4108, മുനിസിപ്പാലിറ്റികള്‍- 618) രൂപീകരിച്ചിട്ടുണ്ട്.
2027ലെ സെന്‍സസ് നടപടികളുടെ ആദ്യഘട്ടമായ വീടുകളിലെത്തി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ഇളവുകള്‍ അനുവദിച്ചതായും അധികൃതർ അറിയിച്ചു. ഈമാസം 30 വരെയുള്ള കാലയളവില്‍ സെന്‍സസ് ഡ്യൂട്ടിയുള്ള ജീവനക്കാര്‍ക്ക് തങ്ങളുടെ ഓഫീസുകളിലോ സ്ഥാപനങ്ങളിലോ ഹാജരാകുന്നതില്‍ ഇളവു നല്‍കാനാണ് തീരുമാനം.
Tags : Nattuvishesham District news