x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​മ്പ​ക്കു​ളം മൂ​ലം​ ജ​ല​മേ​ള : കു​മ​ര​ക​ത്തുനി​ന്ന് ര​ണ്ട് ചു​ണ്ട​നു​ക​ൾ


Published: June 29, 2026 07:22 AM IST | Updated: June 29, 2026 07:22 AM IST

കു​മ​ര​കം: ച​മ്പ​ക്കു​ളം മൂ​ലം​ജ​ല​മേ​ള​യ്ക്ക് ഇ​ത്ത​വ​ണ കു​മ​ര​ക​ത്തു നി​ന്നും ര​ണ്ട് ചു​ണ്ട​നു​ക​ൾ. ഏ​ഴു പ്ര​ശ​സ്ത ചു​ണ്ട​നു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ട് ചു​ണ്ട​നു​ക​ളി​ൽ അ​ണി​നി​ര​ക്കു​ന്ന​ത് കു​മ​ര​ക​ത്തു നി​ന്നു​ള്ള ക്ല​ബ്ബു​ക​ളാ​ണ്.

കു​മ​ര​ക​ത്തി​ന്‍റെ സ്വ​ന്തം ചു​ണ്ട​നാ​യ ന​ടു​വി​ലേ​പ്പ​റ​മ്പ​നും കു​മ​ര​കം ടൗ​ൺ ബോ​ട്ട് ക്ല​ബ്ബ് മ​ത്സ​രി​ക്കു​ന്ന ശ്രീ​വി​നാ​യ​ക​ൻ ചു​ണ്ട​നും. ന​ടു​വി​ലേ​പ്പ​റ​മ്പ​ൻ ചു​ണ്ട​ൻ തു​ഴ​യു​ന്ന​ത് ഇ​മ്മാ​നു​വ​ൽ ആ​ൻ​ഡ് എ​ൻ​സി​ഡി​സി ബോ​ട്ട് ക്ല​ബ്ബാ​ണ്.

മൂ​ന്നു ഹീ​റ്റ്സു​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മൂ​ന്നാ​മ​ത്തെ ഹീ​റ്റ്സി​ൽ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത. മൂ​ന്നാം ഹീ​റ്റ്സി​ൽ ര​ണ്ടാം ട്രാ​ക്കി​ൽ ന​ടു​വി​ലേ​പ്പ​റ​മ്പ​നും മൂ​ന്നാം ട്രാ​ക്കി​ൽ ശ്രീ​വി​നാ​യ​ക​നും മ​ത്സ​രി​ക്കു​മ്പോ​ൾ ഒ​ന്നാം ട്രാ​ക്കി​ൽ വ​ള്ളം ഇ​ല്ല .

കു​മ​ര​കം​കാ​ർ ത​മ്മി​ലു​ള്ള ഈ ​മ​ത്സ​ര ഫ​ലം വ​രാ​നി​രി​ക്കു​ന്ന നെ​ഹ്റു ട്രോ​ഫി മ​ത്സ​ര​ത്തി​ന്‍റെ പ​രി​ശീ​ല​ന​ങ്ങ​ളെ ഏ​റെ സ്വാ​ധി​നി​ക്കും.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up