ചെമ്പന്തൊട്ടി ഇടവകയിലെ സെന്റ് തോമസ് കുടുംബക്കൂട്ടായ്മ വാർഷിക പരിപാടി
ചെമ്പന്തൊട്ടി: സാമുദായിക ശാക്തീകരണ വർഷത്തിൽ കുടുംബ ബന്ധങ്ങളും വ്യക്തി ബന്ധങ്ങളും വളർത്തേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നു മനസിലാക്കി സമൂഹ നന്മയ്ക്കായി ഒത്തൊരുമയുള്ള സമൂഹത്തെ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ ചെമ്പന്തൊട്ടി ഇടവകയിലെ സെന്റ് തോമസ് കുടുംബക്കൂട്ടായ്മ വാർഷികം സംഘടിപ്പിച്ചു. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ വാർഷിക പരിപാടി ഉദ്ഘാടനം ചെയ്തു.
കുടുംബ കൂട്ടായ്മയിലൂടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുവാനും ഒറ്റപ്പെട്ടുപോയവരെ ചേർത്തുനിർത്തി അവരുടെ ആത്മീയ, ഭൗതിക കാര്യങ്ങൾ കൈത്താങ്ങാകാനും സന്തോഷകരമായ ആത്മീയതയുടെ കൂടിച്ചേരലുകളായി ഓരോ കുടുംബ കൂട്ടായ്മകളും മാറണമെന്നും അദ്ദേഹം പറഞ്ഞു.
തോമസ് നാമധാരികളായ ജിമ്മി കൊട്ടാരത്ത്മാലിയിൽ, തോമസ് കുടിപ്പാറയിൽ, ജെഫിൻ ജോസ് എന്നിവരെ ആദരിച്ചു. കുടുംബ കൂട്ടായ്മ പ്രസിഡന്റ് ഷിനോ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. ചെമ്പന്തൊട്ടി ചെറുപുഷ്പം യുപി സ്കൂൾ മുഖ്യാധ്യാപിക ലൗലി ജോസ് ആമുഖ പ്രഭാഷണം നടത്തി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. ജോസ് വള്ളിയാംതടത്തിൽ, ഔസേപ്പച്ചൻ തെക്കേത്തോട്ടം, ബെന്നി കുന്നത്ത്, കിരൺ ജിമ്മി എന്നിവർ നേതൃത്വം നൽകി.