കേരള കോൺഗ്രസ് ജില്ല ജനറൽ ബോഡി യോഗം സെക്രട്ടറി ജനറൽ അഡ്വ. ജോയി ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.
ചമ്പക്കുളം: രാസവളത്തിന്റെ ലഭ്യതക്കുറവും, കുത്തനെയുള്ള വിലക്കയറ്റവും കാർഷിക മേഖലയെ തളർത്തുകയും കർഷകരെ സാമ്പത്തികമായി തകർക്കുകയും ചെയ്യുകയാണെന്നും കർഷകരെ രക്ഷിക്കുവാൻ രാസവളത്തിന്റെ ക്ഷാമം പരിഹരിക്കുകയും വളം സബ്സിഡി തുക വർധിപ്പിക്കുവാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും കേരള കോൺഗ്രസ് ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
രജിസ്റ്റർ ചെയ്ത കർഷകർക്കു മാത്രമേ വളം ലഭിക്കൂയെന്ന രീതി തികച്ചും അശാസ്ത്രീയമാണ്. ഫോണിൽ ഒറ്റിപി വരുന്നവർക്കു മാത്രമേ രജിസ്ട്രേഷൻ പറ്റു എന്നതിനാൽ പാട്ട കൃഷിക്കാർക്കും, വിദേശത്തുള്ളവർക്കും ഇതു ചെയ്യുവാൻ പറ്റുന്നില്ല. പൊട്ടാഷ്, ഫാക്ടംഫോസ് തുടങ്ങി കർഷകർ കൂടതലായി ഉപയോഗിക്കുന്ന വളങ്ങളുടെ വില ഇരട്ടിയായി വർദ്ധിച്ചെന്നും യോഗം വിലയിരുത്തി.
സെക്രട്ടറി ജനറൽ അഡ്വ. ജോയി ഏബ്രഹാം യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രഡിഡന്റ് അഡ്വ. ജേക്കബ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാന്മാരായ അഡ്വ. തോമസ് എം. മാത്തുണ്ണി, രാജൻ കണ്ണാട്ട്, ഉന്നതാധികര സമിതി അംഗങ്ങളായ സിറിയക്ക് കാവിൽ, എ.എൻ. പുരം ശിവകുമാർ, ജൂണി കുതിരവട്ടം, സാബു തോട്ടുങ്കൽ, റോയി ഊരാം വേലി, ഷാജി കല്ലറയ്ക്കൽ, ഡോ. ഷിബു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews