x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​സ​വ​ളം വി​ല നി​യ​ന്ത്ര​ണം: കൃഷിമന്ത്രിക്ക് നി​വേ​ദ​നം ന​ൽ​കി

വെബ് ഡെസ്ക്
Published: August 13, 2026 06:00 AM IST | Updated: August 13, 2026 06:00 AM IST

വാ​ഴ​ക്കു​ളം: പൈ​നാ​പ്പി​ൾ കൃ​ഷി​ക്കാ​വ​ശ്യ​മാ​യ രാ​സ​വ​ള​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വി​ല വ​ർ​ധ​ന നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും യ​ഥാ സ​മ​യ​ത്ത് വ​ള​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും മ​ന്ത്രി ടി. ​സി​ദ്ദി​ഖി​നു നി​വേ​ദ​നം ന​ൽ​കി. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എയു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൾ കേ​ര​ള പൈ​നാ​പ്പി​ൾ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, പൈ​നാ​പ്പി​ൾ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

പൈ​നാ​പ്പി​ൾ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ, വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ൾ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി എം.​ഡി. ജോ​സ് വ​ർ​ഗീ​സ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ സി​ജോ ജോ​ർ​ജ്, ഷൈ​ൻ ജോ​ൺ, ഓ​ഹ​രി​യു​ട​മ എം.​എ.​ലി​യോ, ജോ​ജോ, മ ‌ാ​ത്യൂ​സ് ജോ​യ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫാ​ക്ടം​ഫോ​സി​ന് വി​ല​വ​ർ​ധ​ന ഉ​ണ്ടാ​യ​താ​യും യൂ​റി​യ പ​ല​പ്പോ​ഴും സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.

 

Tags : Nattuvishesham Districtnews Chemical

Recent News

Corehub Up