പത്തനംതിട്ട: അയിരൂര്‍ -ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് പോലീസിന്റെ നേതൃത്വത്തില്‍ ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കും. പരിഷത്ത് നഗറില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. ഘോഷയാത്ര, പാര്‍ക്കിംഗ്, ഗതാഗത നിയന്ത്രണത്തിന് ക്രമീകരണം ഏര്‍പ്പെടുത്തും. ചെറുകോല്‍ പഞ്ചായത്ത് പ്രദശത്ത് പട്രോളിംഗ് ശക്തമാക്കും.
മൂഴിയാര്‍ കെഎസ്ഇബി ജനറേഷന് സര്‍ക്കിള്‍ ചെറുകോല്‍പ്പുഴ പമ്പാനദിയിലെ ജലവിതാനം ക്രമീകരിക്കും.പരിഷത്ത് നഗറിലും അയിരൂർ, ചെറുകോല്‍പ്പുഴ പ്രദേശങ്ങളിലും വൈദ്യുതി വിതരണം കെഎസ്ഇബി ഉറപ്പാക്കും. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ തെരുവ് വിളക്കിന്റെ അറ്റകുറ്റപ്പണി നടത്തും. ഇറിഗേഷന്റെ നേതൃത്വത്തില്‍ നദിയിലെ ചെളിയും പുറ്റും നീക്കം ചെയ്ത് കരയോടു ചേരുന്ന ഭാഗത്തെ മണല്‍പ്പുറം ലെവല്‍ ചെയ്യും.
പരിഷത്തിനു മുന്നോടിയായി ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. ഫെബ്രുവരി 15 മുതല്‍ 22 വരെയാണ് ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്.
ആംബുലന്‍സ് സൗകര്യത്തോടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനം, മരുന്നിന്റെ ലഭ്യത എന്നിവ ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തും. കോഴഞ്ചേരി ജില്ലാ ആശുപത്രി, കാഞ്ഞീറ്റുകര പിഎച്ച്സി എന്നിവിടങ്ങളില്‍ മെഡിക്കല്‍ സൗകര്യം ഉറപ്പാക്കും. പരിഷത്ത് നഗറില്‍ അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനവും നടത്തും. ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സാ സൗകര്യം ആയുര്‍വേദ വകുപ്പ് ക്രമീകരിക്കും.
പരിഷത്ത് നഗറിലേക്കുള്ള റോഡുകളുടെ വശങ്ങളിലെ കാട് പൊതുമരാമത്ത് വകുപ്പ് വെട്ടിത്തെളിക്കും. പേരൂര്‍ച്ചാല്‍ പാലത്തിന്റെ സുരക്ഷ ബ്രിഡ്ജസ് വിഭാഗം പരിശോധിക്കും.
15 മുതല്‍ പരിഷത്ത് നഗറില്‍ ഫയര്‍ഫോഴ്സ് വാഹനം ക്രമീകരിക്കും. സ്കൂബാ ടീമിന്റെ സേവനം ഉറപ്പാക്കും. പമ്പ ഇറിഗേഷന്‍ പ്രോജക്ട് മണിയാര്‍ ഡാമില്‍ നിന്നുമുള്ള ജലനിര്‍ഗമനം ക്രമീകരിക്കും. പരിഷത്ത് നഗറിലും പരിസരത്തും ജലഅഥോറിറ്റി ശുദ്ധജലം ലഭ്യമാക്കും. പത്തനംതിട്ട, കടമ്മനിട്ട, നാരങ്ങാനം, ചെങ്ങന്നൂര്‍, മാവേലിക്കര, തിരുവല്ല, പന്തളം, അടൂർ, മല്ലപ്പള്ളി, എഴുമറ്റൂര്‍, പെരുമ്പെട്ടി, റാന്നി എന്നിവിടങ്ങളില്‍ നിന്നും ചെറുകോല്പ്പുഴയിലേക്കും കെഎസ്ആര്‍ടിസി സ്പെഷല്‍ സര്‍വീസ് ഏര്‍പ്പെടുത്തും.
പരിഷത്തിന്റെ സുഗമമായ നടത്തിപ്പിനും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും തിരുവല്ല സബ് കളക്ടറെ കോ ഓർഡിനേറ്ററായും റാന്നി തഹസില്‍ദാരെ അസിസ്റ്റന്റ് കോ ഓർഡിനേറ്ററായും ചുമതലപ്പെടുത്തി.
തിരുവല്ല സബ്കളക്ടര്‍ സുമിത് എസ്. ഠാക്കൂർ, ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആർ. രാജലക്ഷ്മി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ഹിന്ദുമത പരിഷത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത
Tags : nattu vishesham Cherukolpuzha Hindutva