വിജയോത്സവം വി. കുഞ്ഞികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ്, മികച്ച കായിക താരങ്ങൾ, ഡോക്ടറേറ്റ് നേടിയവർ, ഉന്നത വിജയം നേടിയവർ, ദേശീയ മെഡൽ ജേതാക്കൾ തുടങ്ങിയ 241 വിദ്യാർഥികളെ അനുമോദിച്ചു.
വി. കുഞ്ഞികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു പ്ലസ്ടു വിജയികൾക്ക് ഉപഹാരം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി, ജില്ലാ പഞ്ചായത്തംഗം എ.വി. ലേജു എന്നിവർ ചേർന്ന് മറ്റ് ഉപഹാരങ്ങൾ നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളിയിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലീന വില്യം, കെ.ഡി. പ്രവീൺ, ലളിതാ ബാബു, ജനപ്രതിനിധികളായ രേഷ്മ വി. രാജു, ജോമോൾ പുറവക്കാട്ട്, പി.ജെ. ജോസ്, അനീഷ് ആന്റണി, സെക്രട്ടറി ബിറ്റാജ് തോമസ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews 'Vijayolsavam'