x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ത്തീ​റ്റ​യു​ടെ വി​ല പൊ​ള്ളു​ന്നു : മ​റ്റു കൃ​ഷി​രീ​തി​ക​ളി​ലേ​ക്ക് തി​രി​ഞ്ഞ് കോ​ഴി​ക്ക​ര്‍​ഷ​ക​ര്‍

പ്ര​ശാ​ന്ത്
Published: July 4, 2026 07:08 AM IST | Updated: July 4, 2026 07:08 AM IST

പേ​രൂ​ര്‍​ക്ക​ട: കോ​ഴി​ത്തീ​റ്റ​യു​ടെ വി​ല താ​ങ്ങാ​നാ​കാ​തെ വ​ന്ന​തോ​ടെ മ​റ്റു കൃ​ഷി​ക​ളി​ലേ​ക്ക് തി​രി​യാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യി കോ​ഴി ക​ര്‍​ഷ​ക​ര്‍. ചോ​ളം, ത​വി​ട്, മൊ​ളാ​സി​സ്, മെ​യ്‌​സ്, ക​പ്പ​ല​ണ്ടി, ക​പ്പ പൊ​ടി​ച്ച​ത് തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ കോ​ഴി​ത്തീ​റ്റ​ക​ളാ​ണ് കോ​ഴി ഫാ​മു​ക​ളി​ലും വീ​ടു​ക​ളി​ലും നി​ല​വി​ൽ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്.

വ​ര്‍​ഷ​ത്തി​ല്‍ ഏ​താ​ണ്ട് എ​ല്ലാ ദി​വ​സ​വും മു​ട്ട​യി​ടു​ന്ന ബി.​വി 380 കോ​ഴി​ക​ളെ വ​ള​ര്‍​ത്തു​ന്ന ഫാം ​ഉ​ട​മ​ക​ള്‍ ഇ​പ്പോ​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത് തീ​റ്റ​യു​ടെ വി​ല​വ​ര്‍​ധ​ന​വു മൂ​ല​മാ​ണ്. മു​ട്ട​ക്കോ​ഴി​ക​ള്‍​ക്ക് തു​ട​ക്ക​ത്തി​ല്‍ സ്റ്റാ​ര്‍​ട്ട​ര്‍ തീ​റ്റ ന​ല്‍​കു​ന്ന​ത് 45 ദി​വ​സം വ​രെ​യു​ള്ള പ്രാ​യ​ത്തി​ലാ​ണ്. അ​തു​ക​ഴി​യു​മ്പോ​ള്‍ മു​ട്ട​യി​ട്ട് തീ​രു​ന്ന​തു​വ​രെ​യും ചോ​ള​മാ​ണു തീ​റ്റ​യാ​യി ന​ല്‍​കി​വ​രു​ന്ന​ത്.

ഈ​യൊ​രു തീ​റ്റ ന​ല്‍​കാ​തെ വ​ന്നാ​ല്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ മു​ട്ട​യു​ല്‍​പ്പാ​ദ​നം കു​റ​യു​മെ​ന്ന​തി​നാ​ല്‍ മ​റ്റു തീ​റ്റ​ക​ള്‍ കോ​ഴി​ക​ള്‍​ക്ക് ന​ല്‍​കി കോ​ഴി​ത്തീ​റ്റ വാ​ങ്ങു​ന്ന​തു​മൂ​ല​മു​ള്ള ന​ഷ്ടം നി​ക​ത്താ​നും സാ​ധി​ക്കു​ക​യി​ല്ല. വീ​ടു​ക​ളി​ല്‍ ബി.​വി 380 കോ​ഴി​ക​ളെ വ​ള​ര്‍​ത്തു​ന്ന​വ​രും കോ​ഴി​ക​ള്‍​ക്ക് ന​ല്‍​കി​വ​രു​ന്ന​ത് ചോ​ളം തീ​റ്റ​യാ​ണ്. ചോ​ളം തീ​റ്റ​ത​ന്നെ ര​ണ്ടു​വി​ധ​മു​ണ്ട്. അ​തു​കൊ​ണ്ട് ഇ​വ​യ്ക്ക് ര​ണ്ടു​വി​ല​യാ​ണ്. ഒ​രു​മാ​സം മു​മ്പു​വ​രെ ചോ​ളം തീ​റ്റ​യ്ക്ക് 35 രൂ​പ​യാ​യി​രു​ന്നു വി​ല. മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന വി​ല പി​ന്നീ​ട് 38 രൂ​പ​യും ഇ​പ്പോ​ള്‍ 40 രൂ​പ​യു​മാ​യി.

ഒ​രു ദി​വ​സം ഒ​രു കോ​ഴി 100 ഗ്രാം ​തീ​റ്റ തി​ന്നു​മ്പോ​ള്‍ കൂ​ടു​ത​ല്‍ കോ​ഴി​ക​ളെ വ​ള​ര്‍​ത്തു​ന്ന​വ​രെ തീ​റ്റ​യു​ടെ വി​ല വ​ര്‍​ധ​ന പി​ന്നോ​ട്ട​ടി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വീ​ടു​ക​ളി​ല്‍ 100 കോ​ഴി​ക​ളെ വ​ള​ര്‍​ത്താ​ന്‍ ത​ക്ക സാ​ഹ​ച​ര്യ​മു​ള്ള​വ​ര്‍​ക്ക് ഒ​രു​ദി​വ​സം മാ​ത്രം 10 കി​ലോ തീ​റ്റ ആ​വ​ശ്യ​മാ​യി വ​രും. അ​ങ്ങ​നെ നോ​ക്കു​മ്പോ​ള്‍ കോ​ഴി​ക​ള്‍​ക്ക് ഒ​രു​ദി​വ​സ​ത്തെ തീ​റ്റ​ച്ചെ​ല​വു​ത​ന്നെ 400 രൂ​പ​യാ​കും. ഉ​ല്‍​പ്പാ​ദ​ന​ത്തി​ലെ കു​റ​വാ​ണ് തീ​റ്റ​യു​ടെ വി​ല​വ​ര്‍​ധ​ന​വി​ന് കാ​ര​ണ​മെ​ന്നാ​ണു സൂ​ച​ന.

പൗ​ള്‍​ട്രി ഫാ​മു​ക​ളി​ല്‍​നി​ന്ന് 60 ദി​വ​സ​ത്തോ​ളം പ്രാ​യ​മെ​ത്തു​മ്പോ​ഴാ​ണ് ബി.​വി. 380 കു​ഞ്ഞു​ങ്ങ​ളെ വി​ല്‍​പ്പ​ന​യ്ക്ക് ന​ല്‍​കു​ന്ന​ത്. അ​തു​വ​രെ​യു​ള്ള പ​രി​പാ​ല​ന​ച്ചെ​ല​വ് ഇ​പ്പോ​ള്‍ വ​ലു​താ​ണെ​ന്ന് ഫാം ​ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു. മു​ട്ട​ക്കോ​ഴി​ക​ള്‍​ക്കും ഇ​റ​ച്ചി​ക്കോ​ഴി​ക​ള്‍​ക്കും ന​ല്‍​കു​ന്ന തീ​റ്റ ഏ​താ​ണ്ട് ഒ​ന്നാ​ണ്. ഇ​ത്ത​ര​ത്തി​ലു​ണ്ടാ​കു​ന്ന വി​ല​വ​ര്‍​ധ​ന​വ്, വ​രു​ന്ന ഓ​ണ​വി​പ​ണി​യെ​യും ബാ​ധി​ച്ചേ​ക്കും. കോ​ഴി​യി​റ​ച്ചി​യു​ടെ ല​ഭ്യ​ത ഇ​തു​മൂ​ലം കു​റ​യു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കും.

തീ​റ്റ​യു​ടെ വി​ല​വ​ര്‍​ധ​ന​വ് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വി​നും ഇ​ട​യാ​ക്കും. ഏ​ക​ദേം 60 ദി​വ​സം പ്രാ​യ​മു​ള്ള ഒ​രു കോ​ഴി​ക്കു​ഞ്ഞി​ന് 200 മു​ത​ല്‍ 220 രൂ​പ വ​രെ​യാ​യി​രു​ന്ന വി​ല ഇ​പ്പോ​ള്‍ ഏ​ക​ദേ​ശം 250ന് ​അ​ടു​ത്താ​യി​ട്ടു​ണ്ട്. കോ​ഴി​കൃ​ഷി മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തേ​ണ്ടു​ന്ന​തു​ണ്ട്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up