x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​നേ​ഹ​ജ്യോ​തി ബോ​യ്‌​സ് ഹോം ​സ​ന്ദ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: September 25, 2026 02:35 AM IST | Updated: September 25, 2026 02:35 AM IST

പാ​റ​പ്പു​റം സ്‌​നേ​ഹ​ജ്യോ​തി ബോ​യ്‌​സ് ഹോ​മി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ ബോ​യ്‌​സ് ഹോം ​ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജി​സാ പ​യ്യ​പ്പി​ള്ളി സ്വീ​ക​രി​ക്കു​ന്നു.

കാ​ല​ടി: പാ​റ​പ്പു​റം സ്‌​നേ​ഹ​ജ്യോ​തി ബോ​യ്‌​സ് ഹോ​മി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ബോ​യ്‌​സ് ഹോം ​ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജി​സാ പ​യ്യ​പ്പി​ള്ളി മു​ഖ്യ​മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി ഏ​റെ നേ​രം വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

ടി​വി​യി​ൽ മാ​ത്രം ക​ണ്ടി​രു​ന്ന മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു കു​ട്ടി​ക​ൾ. ചി​ല​ർ കൗ​തു​ക​ത്തോ​ടെ മു​ഖ്യ​മ​ന്ത്രി​യെ തൊ​ടു​ക​യും കൈ​കൊ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ഒ​രു കു​ട്ടി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഭാ​ത​ഭ​ക്ഷ​ണം എ​ന്താ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു അ​റി​യേ​ണ്ടി​യി​രു​ന്ന​ത്. ചോ​ദി​ച്ച​പ്പോ​ൾ "ദോ​ശ' ക​ഴി​ച്ചെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്.

അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പോ​ൾ, നെ​ടു​മ്പാ​ശേ​രി കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 26 കു​ട്ടി​ക​ളാ​ണ് പാ​റ​പ്പു​റം സ്‌​നേ​ഹ​ജ്യോ​തി ബോ​യ്‌​സ് ഹോ​മി​ലു​ള്ള​ത്.

Tags : Nattuvishesham DistrictNews DeepikaNews Chief Minister

Recent News

Corehub Up