ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പ്രസംഗിക്കുന്നു.
തൊടുപുഴ: മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് പിന്ബലമേകാന് ഫിലിം സിറ്റി, സ്റ്റേഡിയം കം സ്പോര്‍ട്സ് കോംപ്ലക്സ് എന്നിവ യാഥാര്‍ഥ്യമാക്കാന്‍ സിയാല്‍ മോഡല്‍ കമ്പനി രൂപീകരിക്കാന്‍ ആലോചിക്കുന്നതായി ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ആലക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ഥല ലഭ്യതയും ജലലഭ്യതയുമുള്ള തൊടുപുഴയുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ ധാരാളം യുവജനങ്ങള്‍ക്ക് ഈ മേഖലയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാകും.
സ്വീകരണ പരിപാടിയില്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ടോമി കാവാലം അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ. ജേക്കബ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.വി. ജോമോന്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ജബ്ബാര്‍, നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലെയിസ് ജി. വാഴയില്‍, പി.ജി. വിജയന്, ജില്ലാ പഞ്ചായത്തംഗം സജി പി. ജോസ്, ബ്ലോക്കംഗം ജാന്‍സി മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു എബി, പഞ്ചായത്തംഗം രാജു സ്കറിയ, ബിനു ലോറന്‍സ്, മാത്യു ചേബ്ലാങ്കല്‍, അഗസ്റ്റിന് കല്ലിടുക്കല്‍, ജോസ് പാലാട്ട് എന്നിവര്‍ പ്രസംഗിച്ചു. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്കുള്ള മെംബര്‍ഷിപ്പ് വിതരണവും അപു ജോണ്‍ ജോസഫ് നിര്‍വഹിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Apu John Joseph