x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​റ്റി ഗ്യാ​സ് കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക്; റോ​ഡു​ക​ള്‍ വീ​ണ്ടും അ​ല​ങ്കോ​ല​മാ​കു​മെ​ന്ന് ആ​ശ​ങ്ക

വെബ് ഡെസ്ക്
Published: September 25, 2026 01:19 AM IST | Updated: September 25, 2026 01:19 AM IST

സി​റ്റി ഗ്യാ​സ് പൈ​പ്പ്‌​ലൈ​ന്‍ സ്ഥാ​പി​ച്ച​തി​നു പി​ന്നാ​ലെ കു​ഴി​ക​ള്‍ രൂപപ്പെട്ട് താ​റു​മാ​റാ​യ കി​ഴ​ക്കേ വെ​ള്ളി​ക്കോ​ത്ത് റോ​ഡ്.

കാ​ഞ്ഞ​ങ്ങാ​ട്: വീ​ടു​ക​ളി​ല്‍ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍​ക്കു പ​ക​രം പൈ​പ്പി​ലൂ​ടെ പ്ര​കൃ​തി​വാ​ത​ക​മെ​ത്തി​ക്കു​ന്ന സി​റ്റി ഗ്യാ​സ് പ​ദ്ധ​തി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​പ​രി​ധി​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്നു. വീ​ടു​ക​ളി​ലേ​ക്ക് ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി റോ​ഡു​ക​ളി​ല്‍ കു​ഴി​യെ​ടു​ക്കു​ന്ന​തി​ന് അ​നു​മ​തി തേ​ടി പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പു​കാ​രാ​യ അ​ദാ​നി ഗ്യാ​സ് അ​ധി​കൃ​ത​ര്‍ ന​ഗ​ര​സ​ഭ​യ്ക്ക് അ​പേ​ക്ഷ ന​ല്‍​കി.

സി​റ്റി ഗ്യാ​സി​ന്‍റെ ജി​ല്ല​യി​ലെ ആ​ദ്യ സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള കോ​ട്ട​പ്പാ​റ​യി​ല്‍​നി​ന്ന് മാ​വു​ങ്കാ​ല്‍-​മൂ​ല​ക്ക​ണ്ടം-​വെ​ള്ളി​ക്കോ​ത്ത് വ​ഴി മ​ഡി​യ​ന്‍ ജം​ഗ്ഷ​നി​ലേ​ക്കും അ​വി​ടെ​നി​ന്ന് സം​സ്ഥാ​ന​പാ​ത​യോ​ര​ത്തു​കൂ​ടി കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് ജം​ഗ്ഷ​ന്‍ വ​രെ​യു​മാ​ണ് പ്ര​ധാ​ന പൈ​പ്പ്‌​ലൈ​ന്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന മൂ​ല​ക്ക​ണ്ടം-​വെ​ള്ളി​ക്കോ​ത്ത് മേ​ഖ​ല​യി​ല്‍ ഇ​തി​ന​കം ആ​യി​ര​ത്തോ​ളം ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കി​ക്ക​ഴി​ഞ്ഞു. പ്ര​ധാ​ന പൈ​പ്പ്‌​ലൈ​നി​ല്‍​നി​ന്ന് ഇ​ട​റോ​ഡു​ക​ള്‍ വ​ഴി ചെ​റി​യ പൈ​പ്പ്‌​ലൈ​നു​ക​ള്‍ സ്ഥാ​പി​ച്ചാ​ണ് ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കു​ന്ന​ത്.

എ​ന്നാ​ല്‍ ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കു​ന്ന​തി​നാ​യി ഇ​ട​റോ​ഡു​ക​ള്‍ വ്യാ​പ​ക​മാ​യി വെ​ട്ടി​പ്പൊ​ളി​ച്ച​ത് വെ​ള്ളി​ക്കോ​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​ക്കി​യി​രു​ന്നു. വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന റോ​ഡു​ക​ള്‍ സി​റ്റി ഗ്യാ​സ് ക​മ്പ​നി​യു​ടെ ചെ​ല​വി​ല്‍ ത​ന്നെ അ​റ്റ​കു​റ്റ​പ​ണി​യും റീ​ടാ​റിം​ഗും ന​ട​ത്തു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു പൂ​ര്‍​ണ​മാ​യ നി​ല​യി​ല്‍ ന​ട​പ്പാ​യി​ട്ടി​ല്ലെ​ന്ന​താ​ണ് അ​നു​ഭ​വം.

ചെ​റി​യ റോ​ഡു​ക​ളി​ല്‍ പ​ല​തി​ലും ഗ്യാ​സ് പൈ​പ്പ്‌​ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ടാ​റിം​ഗ് ഇ​ള​ക്കി​മാ​റ്റി ചാ​ലു​കീ​റി​യ ഭാ​ഗ​ങ്ങ​ള്‍ പി​ന്നീ​ട് മ​ണ്ണി​ട്ടു​നി​ക​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. മ​റ്റു പ​ല​തി​ലും നാ​മ​മാ​ത്ര​മാ​യി മാ​ത്രം ടാ​റും മെ​റ്റ​ലും ഉ​പ​യോ​ഗി​ച്ച​തി​നാ​ല്‍ ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ല്‍ റോ​ഡു​ക​ള്‍ വീ​ണ്ടും ത​ക​രു​ക​യും ചെ​യ്തു. മ​ഴ മാ​റി​യ​തി​നു പി​ന്നാ​ലെ ഇ​പ്പോ​ള്‍ കൂ​ടു​ത​ല്‍ ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കു​ന്ന​തി​നാ​യി പ​ല റോ​ഡു​ക​ളും വീ​ണ്ടും വെ​ട്ടി​പ്പൊ​ളി​ക്കു​ക​യാ​ണ്.

ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കി​ത്തു​ട​ങ്ങു​മ്പോ​ള്‍ ഇ​തേ സ്ഥി​തി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലും ആ​വ​ര്‍​ത്തി​ക്കു​മോ​യെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. നേ​ര​ത്തേ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ന്നി​രു​ന്ന ശ്രീ​കൃ​ഷ്ണ​മ​ന്ദി​ര്‍ റോ​ഡ് ഉ​ള്‍​പ്പെ​ടെ ന​ഗ​ര​ത്തി​ലെ ഇ​ട​റോ​ഡു​ക​ള്‍ പ​ല​തും അ​ടു​ത്ത​കാ​ല​ത്താ​ണ് കോ​ണ്‍​ക്രീ​റ്റും ഇ​ന്‍റ​ര്‍​ലോ​ക്കിം​ഗും ന​ട​ത്തി മ​നോ​ഹ​ര​മാ​ക്കി​യ​ത്. ഗ്യാ​സ് പൈ​പ്പ്‌​ലൈ​നു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​യി ഇ​വ​യെ​ല്ലാം വീ​ണ്ടും വെ​ട്ടി​പ്പൊ​ളി​ക്കേ​ണ്ടി​വ​രും. ന​ഗ​ര​ത്തി​ലെ ജ​ന​സാ​ന്ദ്ര​ത​യും വീ​ടു​ക​ളു​ടെ​യും ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ളു​ടെ​യും എ​ണ്ണ​വും കൂ​ടു​ത​ലാ​യ​തി​നാ​ല്‍ ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ അ​വ​സാ​ന​മി​ല്ലാ​തെ നീ​ണ്ടു​പോ​കാ​നും ഇ​ട​റോ​ഡു​ക​ളെ​ല്ലാം സ്ഥി​ര​മാ​യി അ​ല​ങ്കോ​ല​മാ​കാ​നും ഇ​ട​യു​ണ്ടെ​ന്നാ​ണ് ആ​ശ​ങ്ക.

വെ​ള്ളി​ക്കോ​ത്ത് സം​ഭ​വി​ച്ച​തു​പോ​ലെ എ​ല്ലാ റോ​ഡു​ക​ളും ത​ല​ങ്ങും വി​ല​ങ്ങും വെ​ട്ടി​പ്പൊ​ളി​ച്ച് ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കു​ക​യും കു​ഴി​ക​ള്‍ നി​ക​ത്താ​ന്‍ മാ​സ​ങ്ങ​ളെ​ടു​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യം ആ​വ​ര്‍​ത്തി​ക്കാ​തെ ഓ​രോ റോ​ഡി​ലും പൈ​പ്പ്‌​ലൈ​നു​ക​ള്‍ സ്ഥാ​പി​ച്ച് ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കാ​നും കു​ഴി​ക​ള്‍ നി​ക​ത്തി റോ​ഡ് പ​ഴ​യ​പ​ടി​യാ​ക്കു​ന്ന​തി​നും കൃ​ത്യ​മാ​യ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചു ന​ല്‍​കാ​നും ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യ നേ​ല്‍​നോ​ട്ട​വും നി​യ​ന്ത്ര​ണ​വും ഉ​റ​പ്പു​വ​രു​ത്താ​നും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

പ്ര​ധാ​ന പൈ​പ്പ്‌​ലൈ​ന്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ എ​ത്തി

കാ​സ​ര്‍​ഗോ​ഡ്: കോ​ട്ട​പ്പാ​റ​യി​ല്‍ നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് മ​ഡി​യ​ന്‍ ജം​ഗ്ഷ​ന്‍ വ​രെ​യെ​ത്തി​ച്ച സി​റ്റി ഗ്യാ​സി​ന്‍റെ പ്ര​ധാ​ന പൈ​പ്പ്‌​ലൈ​ന്‍ സം​സ്ഥ​ന​പാ​ത​യോ​ര​ത്തു​കൂ​ടി കാ​സ​ര്‍​ഗോ​ഡ് വ​രെ നീ​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്. സം​സ്ഥാ​ന​പാ​ത​യു​ടെ ന​വീ​ക​ര​ണ​ജോ​ലി​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നു മു​മ്പാ​ണ് പൈ​പ്പ്‌​ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇ​തി​ല്‍​നി​ന്ന് അ​നു​ബ​ന്ധ പൈ​പ്പ്‌​ലൈ​നു​ക​ള്‍ വ​ലി​ച്ച് പ​ള്ളി​ക്ക​ര, ഉ​ദു​മ, ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യു​ടെ​യും പ​രി​ധി​ക​ളി​ല്‍ സി​റ്റി ഗ്യാ​സ് ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കു​ക​യാ​ണ് ല​ക്ഷ്യം.

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലെ പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നു പി​ന്നാ​ലെ ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

പ്രതികരണം

“സി​റ്റി ഗ്യാ​സ്, കെ​എ​സ്ഇ​ബി, വാ​ട്ട​ർ അ​ഥോ​റി​റ്റി തു​ട​ങ്ങി ആ​രാ​യാ​ലും പ്ര​വൃ​ത്തി ന​ട​ത്താ​നാ​യി റോ​ഡ് കി​ള​യ്ക്കു​ന്ന​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് അ​തു ന​ന്നാ​ക്കി ത​രേ​ണ്ട​ത്. ക​രാ​റി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തു ശ​രി​യാം​വ​ണ്ണം ചെ​യ്തി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ന​ഷ്ട​പ​രി​ഹാ​ര​തു​ക ഈ​ടാ​ക്കു​ക​യും ചെ​യ്യും.”

വി.​വി. ര​മേ​ശ​ൻ (ചെ​യ​ർ​പേ​ഴ്സ​ൺ, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ)

Tags : Nattuvishesham DistrictNews DeepikaNews City gas

Recent News

Corehub Up