x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ക്‌ടറേ​റ്റി​ല്‍ സി​വി​ല്‍ ഡി​ഫ​ന്‍​സ് മോ​ക്ഡ്രി​ല്‍ ഇ​ന്ന്

വെബ് ഡെസ്ക്
Published: October 13, 2026 12:06 AM IST | Updated: October 13, 2026 12:06 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫിസി​ല്‍​നി​ന്നു​ള്ള നി​ര്‍​ദേ​ശ​ത്തി​ന്‍റെ​യും നീ​തി ആ​യോ​ഗ് തീ​രു​മാ​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ യു​ദ്ധം പോ​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​ന് രാ​ജ്യ​ത്തു​ട​നീ​ളം സം​ഘ​ടി​പ്പി​ക്കു​ന്ന സി​വി​ല്‍ ഡി​ഫ​ന്‍​സ് മോ​ക് ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യ മോ​ക് ഡ്രി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് ക​ള​ക്‌ടറേ​റ്റി​ല്‍ ന​ട​ക്കും.

ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്കം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് അ​ന്താ​രാ​ഷ്‌ട്ര ദു​ര​ന്ത​ല​ഘൂ​ക​ര​ണ ദി​ന​ത്തി​ല്‍ മോ​ക് ഡ്രി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ‘വ്യോ​മാ​ക്ര​മ​ണ​വും അ​ത് മൂ​ലം സം​ഭ​വി​ക്കു​ന്ന അ​ഗ്‌​നി ബാ​ധ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ ത​ക​ര്‍​ച്ച​യും' എ​ന്ന സാ​ങ്ക​ല്പി​ക സാ​ഹ​ച​ര്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് മോ​ക് ഡ്രി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. റ​വ​ന്യു, പൊ​ലിസ്, അ​ഗ്‌​നി​ര​ക്ഷാ സേ​ന, ആ​രോ​ഗ്യം എ​ന്നീ വ​കു​പ്പു​ക​ള്‍ മോ​ക് ഡ്രി​ല്ലി​ല്‍ പ​ങ്കെ​ടു​ക്കും.

സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ന്‍റിയ​ര്‍​മാ​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ക്കു​ന്ന മോ​ക് ഡ്രി​ല്ലി​ല്‍ എ​യ​ര്‍ റെ​യ്ഡ് സൈ​റ​ണ്‍, ഫ​യ​ര്‍ എ​ൻജിനു​ക​ള്‍, ആം​ബു​ല​ന്‍​സു​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കും.
മോ​ക് ഡ്രി​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി മാ​ത്ര​മാ​ണെ​ന്നും ജ​ന​ങ്ങ​ള്‍ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ക​ള​ക്‌ടര്‍ അ​റി​യി​ച്ചു.

 

Tags : Mock Drill NattuVishasham DistrictNews

Recent News

Corehub Up