x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​സ്എ​ഫ്ഐ ​മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം


Published: June 24, 2026 05:49 AM IST | Updated: June 24, 2026 05:49 AM IST

ക​ഴ​ക്കൂ​ട്ടം: ഡോ. ​അ​ബ്ദു​ൾ ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​യ​ർ ഔ​ട്ട് സം​വി​ധാ​നം നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​ഫ്ഐ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. സി​പി​ഒ​യ്ക്ക് പ​രി​ക്കേറ്റു. പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്നു ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് പ്ര​വ​ർ​ത്ത​ക​ർ സ​ർ​വ​ക​ലാ​ശാ​ലാ വ​ള​പ്പി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി.​ ഇ​ത് പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ​ന​യി​ച്ചു.


​പ്ര​തി​ഷേ​ധ​ക്കാ​ർ ബാ​രി​ക്കേ​ഡ് ബ​ല​മാ​യി ത​ള്ളി​നീ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ എ​ആ​ർ ക്യാ​മ്പി​ലെ സി​പി​ഒ ​അ​ച്ചു​വി​ന്‍റെ വ​ല​തു​കൈ വി​ര​ൽ ബാ​രി​ക്കേ​ഡി​നി​ട​യി​ൽ കു​ടു​ങ്ങി അ​റ്റു​പോ​യി. പരിക്കേറ്റ അച്ചുവിനെ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഈ ​മാ​സം 27നു വൈ​സ് ചാ​ൻ​സ​ല​റു​മാ​യി ച​ർ​ച്ച​ ന​ട​ത്താ​മെ​ന്ന അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പി​ന്മേ​ലാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. അനു​വാ​ധ​മി​ല്ലാ​തെ ജാ​ഥ ന​ട​ത്തി​യ​തി​നും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും എ​സ്എ​ഫ് ഐ ​നേ​താ​ക്ക​ളു​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന 100 ഓ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ശ്രീ​കാ​ര്യം പോ​ലീ​സ് കേ​സെ​ടു​ത്തു.

Tags : nattu vishesham Clashes during SFI march

Recent News

Corehub Up