x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വള മോഷ്ടിച്ച പ്ര​തി​യെപ്പറ്റി സൂചന ലഭിച്ചു

വെബ് ഡെസ്ക്
Published: August 28, 2026 12:23 AM IST | Updated: August 28, 2026 12:23 AM IST

പ്രതീകാത്മക ചിത്രം

ത​മ്പാ​നൂ​ര്‍: തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ കു​ട്ടി​യു​ടെ സ്വ​ര്‍​ണവ​ള ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ​ക്കു​റി​ച്ച് റെ​യി​ല്‍​വേ പോലീസിന് സൂ​ച​ന ല​ഭി​ച്ചു. ആ​ന്ധ്രാ സ്വ​ദേ​ശി​യാ​ണ് മോ​ഷ്ടാ​വെ​ന്നും ഇ​യാ​ള്‍ ആ​ന്ധ്രാ​പ്ര​ദേ​ശി​ലേ​ക്കു ക​ട​ന്നി​ട്ടു​ണ്ടെ​ന്നും പോലീസ് അ​റി​യി​ച്ചു. ഒ​രാ​ഴ്ച മു​മ്പാ​ണ് കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം.

കാ​യം​കു​ള​ത്ത് ഒ​രു വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ട്രെ​യി​ന്‍ ക​യ​റാ​നെ​ത്തി​യ നേ​മം സ്വ​ദേ​ശി ഇ​ന്ദ്ര​ജി​ത്തി​ന്‍റെ രണ്ട് വ​യ​സുകാ​ര​ന്‍ മ​ക​ന്‍റെ കൈ​യി​ല​ണി​ഞ്ഞി​രു​ന്ന സ്വ​ര്‍​ണവ​ള​യാ​ണ് മോ​ഷ​ണം പോ​യ​ത്.

ഒ​ന്നാ​മ​ത്തെ പ്ലാ​റ്റ് ഫോ​മി​ല്‍ നി​ന്ന് എ​സ്‌​ക​ലേ​റ്റ​റി​ല്‍ ക​യ​റി അ​ടു​ത്ത പ്ലാ​റ്റ് ഫോ​മി​ലേ​ക്കു കു​ട്ടി​യു​മാ​യി പോ​കു​ന്ന​തി​നി​ടെ പി​റ​കി​ലാ​യി നി​ന്ന പ്ര​തി കു​ട്ടി​യു​ടെ കൈ​യി​ല്‍ നി​ന്നു വ​ള ക​വ​രു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ട്ട് ഓ​ടു​ന്ന​തി​നി​ടെ എ​ക്‌​സ​ലേ​റ്റ​റി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ ത​ട്ടി നി​ല​ത്തു​വീ​ണു​വെ​ങ്കി​ലും പോലീസ് എ​ത്തു​ന്ന​തി​നു​മു​മ്പു​ത​ന്നെ ഇ​യാ​ള്‍ വ​ള​യു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സിസിടിവി ദൃ​ശ്യ​ങ്ങ​ളി​ല്‍ പ്ര​തി വ​ള​യു​മാ​യി ഓ​ടി​പ്പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളു​ണ്ട്. ഇ​തി​നി​ടെ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി ആ​ന്ധ്രാ സ്വ​ദേ​ശി​യാ​ണെ​ന്നു മ​ന​സിലാ​യി. ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നു തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ പോലീസ് അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up