പെരുവണ്ണാമൂഴി വട്ടക്കയത്ത് കാട്ടാനകൾ തകർത്ത തെങ്ങും വൈദ്യുതി ലൈനും.
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ വട്ടക്കയത്ത് കാട്ടാന തെങ്ങും രണ്ട് ഇലക്ട്രിക് പോസ്റ്റും, ലൈനും തകർത്തു. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിനടുത്താണ് സംഭവം. വനത്തിൽ നിന്ന് ഓനിപ്പുഴ കടന്നാണ് കാട്ടാനകൾ കൃഷിയിടത്തിലെത്തുന്നത്.
പ്രതിരോധിക്കാൻ സ്ഥാപിച്ച സോളാർ തൂക്കു വേലിയും ആനകൾക്ക് പ്രശ്നമല്ലാതായ സ്ഥിതിയിലാണ്.