ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്യുന്നു
പുല്‍പ്പള്ളി: കൃപാലയ സ്പെഷ്യല്‍ സ്കൂളില്‍ രണ്ട് ദിവസം നീണ്ടു നിന്ന് സഹവാസ ക്യാമ്പ് സമാപിച്ചു.
നിറച്ചാര്‍ത്ത് 2026 ന്റെ ഭാഗമായി നടത്തിയ സംയോജിത സഹവാസ ക്യാമ്പില്‍ ജില്ലയിലെ 10 വിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 ഓളം വിദ്യാര്‍ഥികളാണ് കൃപാലയ സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥികളോടൊപ്പം പങ്കെടുത്തത്. സമാപന സമ്മേളനം ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റര്‍ ആന്‍ട്രീസ അധ്യക്ഷത വഹിച്ചു.
ഫാ. സന്തോഷ് ഒറവാറന്തറ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റര്‍ ആന്‍സ്മരിയ സമ്മാനദാനം നിര്‍വഹിച്ചു. സിസ്റ്റര്‍ ആന്‍സീന, ടി.യു. ഷിബു, സിസ്റ്റര്‍ ദിയ, ടി.ആര്. മിനി എന്നിവര്‍ പ്രസംഗിച്ചു.
Tags : Coexistence camp concluded Coexistence camp NattuVishesham DistrictNews