x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം ഉ​യ​ര്‍​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടാ​ന്‍ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം അ​നി​വാ​ര്യം: ഡോ. ​വി.​ആ​ര്‍. ഹ​രി​ദാ​സ്

വെബ് ഡെസ്ക്
Published: September 29, 2026 01:34 AM IST | Updated: September 29, 2026 01:34 AM IST

എ​മ​ര്‍​ജ​ന്‍​സി റെ​സ്പോ​ണ്‍​സ് ടീമിന് സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന​ത്തി​ൽ ‍ ഡോ. ​വി.​ആ​ര്‍. ഹ​രി​ദാ​സ് നേ​തൃ​ത്വം ന​ല്‍​കു​ന്നു.

ചു​ള്ളി​യാ​ന: കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും ഉ​യ​ര്‍​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് കാ​രി​ത്താ​സ് ഇ​ന്ത്യ നാ​ഷ​ണ​ല്‍ പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​വി.​ആ​ര്‍. ഹ​രി​ദാ​സ്.

പ്ര​കൃ​തി​ദു​ര​ന്ത സാ​ഹ​ച​ര്യ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടു​ന്ന​തി​നും പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ ശേ​ഷി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ന​ട​പ്പാ​ക്കു​ന്ന "സേ​ഫ് വി​തി​ന്‍’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗു​ഡ് ഷെ​പ്പേ​ര്‍​ഡ് പ​ള്ളി ഹാ​ളി​ല്‍ എ​മ​ര്‍​ജ​ന്‍​സി റെ​സ്പോ​ണ്‍​സ് ടീം ​അം​ഗ​ങ്ങ​ള്‍​ക്ക് സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​ത്തേ​രി ശ്രേ​യ​സ്, കോ​ഴി​ക്കോ​ട് ജീ​വ​ന, താ​മ​ര​ശേ​രി സി​ഡി​ഒ എ​ന്നീ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​രി​ത്താ​സ് ഇ​ന്ത്യ "സേ​ഫ് വി​തി​ന്‍’ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ദു​ര​ന്ത​സാ​ധ്യ​ത​ക​ള്‍ കു​റ​യ്ക്കു​ക, കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തി​ന്‍റെ ആ​ഘാ​ത​ങ്ങ​ളെ നേ​രി​ടാ​നു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ക, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വേ​ഗ​ത്തി​ലും കാ​ര്യ​ക്ഷ​മ​മാ​യും പ്ര​തി​ക​രി​ക്കാ​നു​ള്ള പ്രാ​ദേ​ശി​ക സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ള്‍.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന​ത്തി​ല്‍ ജി​ല്ല​യി​ലെ ദു​ര​ന്ത​സാ​ധ്യ​ത​ക​ള്‍, ദു​ര​ന്ത​നി​വാ​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം, മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ള്‍, ദു​ര​ന്ത മു​ന്നൊ​രു​ക്കം, അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണം, ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം, വി​വി​ധ ഏ​ജ​ന്‍​സി​ക​ളു​ടെ ഏ​കോ​പ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു. ഡ​ബ്ല്യു​എ​സ്എ​സ്എ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണി കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചു​ള്ളി​യാ​ന ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ എ​ല​വ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പു​ല്ലു​മാ​രി, കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഫോ​റം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സാ​ജോ ജോ​യ്, "സേ​ഫ് വി​തി​ന്‍’ പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ കെ.​പി. ഷാ​ജി (ശ്രേ​യ​സ്, ബ​ത്തേ​രി), ജി. ​ക്രി​സ്റ്റീ​ന റോ​സ്(​സി​ഡി​ഒ, താ​മ​ര​ശേ​രി), ആ​ഷ്‌​ലി നെ​ല്‍​സ​ണ്‍ (ജീ​വ​ന, കോ​ഴി​ക്കോ​ട്), ബി​ഫ്രെ​ന്‍​ഡിം​ഗ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ സി​സ്റ്റ​ര്‍ പി.​ജി. ഷൈ​നി, സി​സ്റ്റ​ര്‍ ലി​ല്ലി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കാ​രി​ത്താ​സ് ഇ​ന്ത്യ സ്റ്റേ​റ്റ് ഓ​ഫി​സ​ര്‍ അ​ബീ​ഷ് ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​മ​ര്‍​ജ​ന്‍​സി റെ​സ്പോ​ണ്‍​സ് ടീ​മി​ന് ആ​ക്‌​ഷ​ന്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി.

ദു​ര​ന്ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ വ്യ​ക്ത​മാ​യി നി​ര്‍​വ​ചി​ക്കു​ക, ആ​ശ​യ​വി​നി​മ​യ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ക, പ്രാ​ദേ​ശി​ക വി​ഭ​വ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ക, അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ആ​ക്‌​ഷ​ന്‍ പ്ലാ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up