x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഗ​ദു​രി​ത​ത്തി​നി​ട​യി​ൽ ബൈ​ജു​വി​ന് ത​ണ​ലാ​യി നാ​ടി​ന്‍റെ കൂ​ട്ടാ​യ്മ; ക​ട​ബാ​ധ്യ​ത തീ​ർ​ത്ത് പു​തു​ഭ​വ​നം

വെബ് ഡെസ്ക്
Published: August 20, 2026 01:51 AM IST | Updated: August 20, 2026 01:51 AM IST

താ​ക്കോ​ൽ​ദാ​നം മാ​ത്യൂ​സ് മാ​ർ അ​ന്തി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കു​ന്നു.

ആ​ലു​വ: ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന തെ​ക്കേ വാ​ഴ​ക്കു​ളം കൈ​ത​പ്പാ​റ ക​റ​പ്പ​ന്‍റെ മ​ക​ൻ ബൈ​ജു​വി​നും കു​ടും​ബ​ത്തി​നും കു​വൈ​റ്റ് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ന്നു. മാ​ത്യൂ​സ് മാ​ർ അ​ന്തി​മോ​സ് മെത്രാപ്പോലീ ത്ത താ​ക്കോ​ൽ കൈ​മാ​റി.

ക​ഴി​ഞ്ഞ മൂ​ന്ന​ര വ​ർ​ഷ​മാ​യി ഗു​രു​ത​ര വൃ​ക്ക​രോ​ഗ​ത്തെ തു​ട​ർ​ന്ന് ആ​ഴ്ച​യി​ൽ മൂ​ന്ന് ദി​വ​സം ഡ​യാ​ലി​സി​സ് ചെ​യ്യേ​ണ്ടി​വ​രു​ന്ന​യാ​ളാ​ണ് ബൈ​ജു. ര​ണ്ട് ത​വ​ണ ഹൃ​ദ​യാ​ഘാ​ത​ത്തെ അ​തി​ജീ​വി​ച്ച ബൈ​ജു ബ്രെ​യി​ൻ ട്യൂ​മ​ർ രോ​ഗ​ബാ​ധി​ത​നു​മാ​ണ്. ഭാ​ര്യ​യും 17 വ​യ​സു​ള്ള മ​ക​ളും 12 വ​യ​സു​ള്ള മ​ക​നു​മ​ട​ങ്ങു​ന്ന കു​ടും​ബം ഏ​റെ ദു​രി​ത​പൂ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. നി​ല​വി​ൽ ചെ​റി​യ ഷെ​ഡി​ലാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ താ​മ​സം.

കു​ടും​ബ​ത്തി​ന്‍റെ ദു​ര​വ​സ്ഥ പ​രി​ഗ​ണി​ച്ച് കു​വൈ​റ്റ് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി വീ​ടി​നാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​സ്ഥ​ല​ത്തി​ന് വാ​ഴ​ക്കു​ളം സ​ർ​വീ​സ് സ​ഹ​. ബാ​ങ്കി​ലു​ണ്ടാ​യി​രു​ന്ന​നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ബാ​ധ്യ​ത തീ​ർ​ത്താ​ൽ മാ​ത്ര​മേ ഭ​വ​ന​നി​ർ​മാ​ണം സാ​ധ്യ​മാ​കു​മാ​യി​രു​ന്നു​ള്ളൂ.

തു​ട​ർ​ന്ന് സൗ​ത്ത് വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി ഇ​ട​വ​കാം​ഗ​ങ്ങ​ളും ദീ​ന മി​ത്ര ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തു​ക സ​മാ​ഹ​രി​ച്ച് ക​ട​ബാ​ധ്യ​ത പൂ​ർ​ണ​മാ​യും അ​ട​ച്ചു​തീ​ർ​ത്തു. ച​ട​ങ്ങി​ൽ വാ​ഴ​ക്കു​ളം പ​ള്ളി വി​കാ​രി ഫാ. ​എ​ൽ​ദോ​സ് ക​റു​ത്തേ​ട​ത്ത്, മു​ൻ വി​കാ​രി ഫാ. ​ഗ്രി​ഗ​ർ കു​ര്യാ​ക്കോ​സ്, ഫാ. ​എ​ൽ​ദോ​സ് വെ​ള്ളി​രി​ങ്ങ​ൽ, ഡീ​ക്ക​ൻ സി.​വി. എ​ൽ​ദോ​, കു​വൈ​റ്റി​ൽ നി​ന്നു​ള്ള പ​ള്ളി പ്ര​തി​നി​ധി​ക​ൾ, വാ​ർ​ഡ് മെ​മ്പ​ർ കെ.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എന്നിവരും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.

Tags : home provided NattuVishasham DistrictNews

Recent News

Corehub Up