x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി​ത്ത​ല റൂ​ട്ടി​ല്‍ യാ​ത്ര​ക്കാ​ര്‍ വ​ല​യു​ന്നു

വെബ് ഡെസ്ക്
Published: August 16, 2026 10:08 PM IST | Updated: August 16, 2026 10:08 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: വ​ഴി​ത്ത​ല, കൂ​ത്താ​ട്ടു​കു​ളം റൂ​ട്ടി​ലേ​ക്ക് തൊ​ടു​പു​ഴ​യി​ല്‍നി​ന്നു ബ​സ് സ​ര്‍​വീ​സ് ഇ​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും ജോ​ലിക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​വ​രും രോ​ഗി​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​റൂ​ട്ടി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. രാ​ത്രി 7.20ന് ​അ​വ​സാ​നബ​സും പോ​കു​ന്ന​തോ​ടെ ഈ ​റൂ​ട്ടി​ലേ​ക്ക് പി​ന്നീ​ട് യാ​ത്ര ചെ​യ്യാ​ന്‍ വാ​ഹ​നം ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.

തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ള്‍, വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​ക​ള്‍ തു​ട​ങ്ങി വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ രാ​ത്രി വൈ​കി ജോ​ലി ക​ഴി​ഞ്ഞിറ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് കൂ​ടു​ത​ല്‍ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. രാ​ത്രി ബ​സി​ല്ലാ​ത്ത​തി​നാ​ല്‍ പ​ല​ര്‍​ക്കും ജോ​ലി നേ​ര​ത്തേ അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങേ​ണ്ടിവ​രു​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളുമട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ര്‍ രാ​ത്രി​‍ സ്റ്റാ​ന്‍​ഡു​ക​ളി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കു​ടു​ങ്ങു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ടാ​ക്‌​സി, ഓ​ട്ടോ സ​ര്‍​വീ​സു​ക​ള്‍​ക്ക് കൂ​ടി​യ നി​ര​ക്ക് ന​ല്‍​കേ​ണ്ടിവ​രു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തു​ന്നു.

തൊ​ടു​പു​ഴ​യി​ല്‍നി​ന്ന് വൈ​ക്കം, രാ​മ​പു​രം, ഉ​ഴ​വൂ​ര്‍ തു​ട​ങ്ങി​യ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ സാ​ധി​ക്കു​ന്ന ഏ​റ്റ​വും ദൂ​രം കു​റ​ഞ്ഞ റോ​ഡുകൂ​ടി​യാ​ണി​ത്. നേ​ര​ത്തേ വ​ഴി​ത്ത​ല-കൂ​ത്താ​ട്ടു​കു​ളം വ​ഴി കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ രാ​ത്രിസ​ര്‍​വീ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തു പി​ന്നീ​ട് നി​ല​ച്ചു.

തൊ​ടു​പു​ഴ​യി​ല്‍നി​ന്ന് രാ​ത്രി 8.30നും ​ഒ​ന്‍​പ​തി​നും ഇ​ട​യി​ല്‍ വ​ഴി​ത്ത​ല-കൂ​ത്താ​ട്ടു​കു​ളം റൂ​ട്ടി​ല്‍ ബ​സ് സ​ര്‍​വീ​സ് അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews hardship

Recent News

Corehub Up