x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വി​ത​ര​ണം ഉ​ട​ൻ: മ​ന്ത്രി രാ​ജ​ൻ


Published: March 5, 2026 01:13 AM IST | Updated: March 5, 2026 01:13 AM IST

ഒ​ല്ലൂ​ർ: ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​നു​ള്ള സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ഇ​തോ​ടെ വി​ക​സ​ന​ത്തി​നു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യു​ടെ വി​ത​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് സ്ഥ​ലം എം​എ​ൽ​എ​യാ​യ റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​ൻ അ​റി​യി​ച്ചു. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ഇ​തി​ന​കം ഒ​ല്ലൂ​ർ ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​നു ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്. 54,10,18,307 രൂ​പ​യാ​ണ് കൈ​മാ​റി​യ​ത്. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭൂ​മി വി​ട്ടു​ന​ൽ​കി​യ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്തു​തു​ട​ങ്ങു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം വി​ട്ടു​കൊ​ടു​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. ഉ​ട​മ​യു​ടെ ന​ഷ്ടം മാ​ത്ര​മ​ല്ല, അ​തി​ലെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​വ​രെ​യും സ​ർ​ക്കാ​ർ പു​ന​ര​ധി​വാ​സ പാ​ക്കേ​ജി​ലൂ​ടെ പ​രി​ഗ​ണി​ക്കു​ന്നു. ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പ​ടെ 212 പേ​രു​ടെ പ​ട്ടി​ക​യാ​ണു ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഒ​ല്ലൂ​രി​ലെ എ​ട​ക്കു​ന്നി വി​ല്ലേ​ജി​ലെ പു​റ​ന്പോ​ക്ക് ഉ​ൾ​പ്പെ​ടെ 85.64 ആ​ർ വി​സ്തീ​ർ​ണ​ത്തി​ലു​ള്ള ഭൂ​മി​യാ​ണ് ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​നാ​യി ഏ​റ്റെ​ടു​ക്കു​ക. സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലെ 20 ജം​ഗ​ഷ്നു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു പ​ദ്ധ​തി​യി​ട്ടി​രു​ന്നു. അ​തി​ൽ തൃ​ശൂ​ർ ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച​താ​ണ് ഒ​ല്ലൂ​ർ ജം​ഗ്ഷ​ൻ വി​ക​സ​നം.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ചേ​ർ​ന്ന കി​ഫ്ബി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം ഭൂ​മി ഏ​റ്റെ​ടു​ത്ത തു​ക​യ്ക്കു പു​റ​മെ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് കെ​ആ​ർ​എ​ഫ്ബി എ​ടു​ത്ത എ​സ്റ്റി​മേ​റ്റ് തു​ക​യും ചേ​ർ​ത്ത് ഒ​ല്ലൂ​ർ ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​ന് ആ​കെ 66,82,50,819 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലും നി​ർ​ദി​ഷ്ട സ്ഥ​ല​ങ്ങ​ളി​ലെ ച​മ​യ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി, വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വേ​ഗ​ത്തി​ൽ ആ​രം​ഭി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Tags : Minister Rajan nattuvishesham local news

Recent News

Corehub Up