പ്രതീകാത്മക ചിത്രം
കാല്‍നട യാത്രക്കാരന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: നഗരത്തില്‍ വീണ്ടും സ്വകാര്യ ബസുകള്‍ തമ്മില്‍ മത്സരയോട്ടവും കൈയാങ്കളിയും. മത്സര ഓട്ടത്തിനിടെ കാല്‍നട യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആലുവ-ഫോര്ട്ട്ുകൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന് അക്ഷയ അലീന, എലൂര്‍-ഫോര്ട്ട്ുകൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷാലിമാര്‍ എന്നീ ബസുകളാണ് അപകടകരമായ രീതിയില്‍ മത്സരയോട്ടം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫുട്പാത്തിലേക്ക് ബസ് കയറുമ്പോള്‍ കാല്‍നടക്കാരനായ ഒരാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.
ബുധനാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ഷാലിമാര്‍ ബസ് പിന്നില്‍ ഇടതുവശത്തുകൂടി അതിവേഗത്തില്‍ ഹോണ്‍ മുഴക്കിക്കൊണ്ട് അക്ഷയ അലീന ബസിന്റെ അടുത്തേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ഇരു ബസുകളും നിര്‍ത്തുകയും ജീവനക്കാര്‍ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെ ഇന്നലെ രാവിലെ എട്ടിന് ഹൈക്കോടതിക്ക് സമീപം കാല്‍നടക്കാര്‍ക്കായി സ്ഥാപിച്ച നടപ്പാതയോട് ചേര്‍ന്നുള്ള സ്ഥലത്ത് അക്ഷയ അലീന ബസ് നിര്‍ത്തിയപ്പോള്‍ ഇരു ബസിലെയും ജീവനക്കാർ തമ്മില്‍ വീണ്ടും ഏറ്റുമുട്ടി.
ഇതോടെ പൊതുവഴിയില്‍ അശ്രദ്ധമായി വാഹനമോടിച്ചെന്ന ആരോപണത്തില്‍ ഇരു ബസുകളുടെയും ഡ്രൈവര്‍മാര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്വമേധയാ കേസെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews racing