x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​സ​വ ശ​സ്ത്ര​ക്രി​യ വൈ​കി: ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ കു​ഞ്ഞു​മ​രി​ച്ച​താ​യി പ​രാ​തി

വെബ് ഡെസ്ക്
Published: September 18, 2026 02:35 AM IST | Updated: September 18, 2026 02:35 AM IST

പ്രതീകാത്മക ചിത്രം

ത​ല​ശേ​രി: പ്ര​സ​വ ശ​സ്ത്ര​ക്രി​യ വൈ​കി​യ​തി​നാ​ൽ ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ കു​ഞ്ഞ് മ​രി​ച്ച​താ​യി പ​രാ​തി. പേ​രാ​വൂ​ർ വെ​ള്ളാ​ർ​വ​ള്ളി​യി​ലെ തൈ​ക്ക​ണ്ടി​യി​ൽ വി​ജേ​ഷാ​ണ് ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഗൈ​നോ​ക്കോ​ള​ജി​സ്റ്റ് ഡോ. ​പ്രീ​ജ​യ്ക്കെ​തി​രേ ത​ല​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഒ​മ്പ​തു മാ​സം ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ ശ്രീ​ജ​യെ (40) ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് വി​ജേ​ഷും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് പ്ര​സ​വ​ത്തി​നാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ പ്ര​സ​വ​വേ​ദ​ന വ​ന്ന ശ്രീ​ജ​യെ ലേ​ബ​ർ റൂ​മി​ലേ​ക്ക് മാ​റ്റി. മ​ണി​ക്കൂ​റു ക​ൾ​ക്ക് ശേ​ഷം രാ​വി​ലെ എ​ട്ടോ​ടെ ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ​നി​ന്നും കു​ഞ്ഞ് പാ​തി​യേ പു​റ​ത്തു വ​രു​ന്നു​ള്ളൂ വെ​ന്നും ഉ​ട​ൻ ഓ​പ്പ​റേ​ഷ​ൻ വേ​ണ​മെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും ഓ​പ്പ​റേ​ഷ​ൻ ചെ​യ്തി​ല്ല. ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ ത​ന്നെ കു​ഞ്ഞ് മ​രി​ച്ച​താ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വി​ജേ​ഷ് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ശ​സ്ത്ര​ക്രി​യ വൈ​കി​ച്ച​താ​ണ് കു​ഞ്ഞ് മ​രി​ക്കാ​നി​ട​യാ​ക്കി​യെ​ന്നാ​ണ് വി​ജേ​ഷി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ൽ ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ വ​ച്ചു​ത​ന്നെ കു​ഞ്ഞും മ​റു​പി​ള്ള​യും വേ​ർ​പെ​ട്ടു​പോ​കു​ന്ന ​അ​മ്പ്രാ​ഷ്യോ പ്ലാ​സ​ന്‍റ എ​ന്ന അ​പൂ​ർ​വ അ​വ​സ്ഥ​യാ​ണ് കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് ഡോ​ക്ട​ർ പ്രീ​ജ പ​റ​യു​ന്ന​ത്.

Tags : District News Nattuvishesham Baby died delay in C-section

Recent News

Corehub Up