x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് നഗരത്തിന്‍റെ വി​ക​സ​ന സാ​ധ്യ​ത​ക​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ കോ​ണ്‍​ക്ലേ​വ്

വെബ് ഡെസ്ക്
Published: August 30, 2026 01:40 AM IST | Updated: August 30, 2026 01:40 AM IST

പ്രതീകാത്മക ചിത്രം

സെപ്റ്റംബർ ഒന്നിന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

കോ​ഴി​ക്കോ​ട്: നഗരം ഉൾപ്പെടുന്ന കോ​ഴി​ക്കോ​ട് സൗ​ത്ത് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ഫ്യൂ​ച്ച​ര്‍ കാ​ലി​ക്ക​ട്ട് കോ​ണ്‍​ക്ലേ​വ് സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ പ​ത്ത് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ കോ​ഴി​ക്കോ​ട് ലു​ലു മാ​ളി​ല്‍ ന​ട​ക്കും.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, മ​ന്ത്രി എ.​പി. അ​നി​ല്‍ കു​മാ​ര്‍, മ​ന്ത്രി ടി. ​സി​ദ്ദി​ഖ്, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും.

പ​രി​പാ​ടി​യി​ല്‍ കോ​ഴി​ക്കോ​ടി​ന്‍റെ വി​ക​സ​ന സാ​ധ്യ​ത​ക​ളെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ​മ​ഗ്ര​മാ​യി വി​ല​യി​രു​ത്തു​ക​യും ന​ഗ​ര​ത്തി​ന്‍റെ ഭാ​വി വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ പു​തി​യ ആ​ശ​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും ച​ര്‍​ച്ച ചെ​യ്യു​ക​യും ചെ​യ്യു​മെ​ന്നും ഫൈ​സ​ല്‍ ബാ​ബു എം​എ​ല്‍​എ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

വ്യ​വ​സാ​യം, വാ​ണി​ജ്യം, ഐ​ടി, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ന​ഗ​ര​വി​ക​സ​നം, റോ​ഡ് ഗ​താ​ഗ​തം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ടൂ​റി​സം, മ​ത്സ്യ​ബ​ന്ധ​നം, കൃ​ഷി, പ​രി​സ്ഥി​തി, യു​വ​ജ​ന-​കാ​യി​ക മേ​ഖ​ല​ക​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ കോ​ണ്‍​ക്ലേ​വി​ല്‍ ച​ര്‍​ച്ച ചെ​യ്യും.​ബീ​ച്ച് ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ന​ഗ​ര​ത്തി​നു​ള്ളി​ല്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​ന് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ പ​ണി​യു​ന്ന​തി​ന് 80 സെ​ന്‍റ് സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ര​ണ്ട്, മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം. ആ​ദ്യ​ഘ​ട്ടം എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി വി​പ​ലീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കി അ​ത് ഉ​യ​ര്‍​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews Kozhikode city

Recent News

Corehub Up