പയ്യാവൂർ: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൊടുപുഴ കാഡ്സ് സിപിഎൽ (കേരള അഗ്രികൾച്ചറൽ ഡവലപ്മെന്റ് ആൻഡ് സസ്റ്റെയിനബിൾ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്) ലേക്ക് എക്സ്പോഷർ വിസിറ്റ് നടത്തി.
പഞ്ചായത്ത് ഭരണസമിതി, സിഡിഎസ് ഭരണസമിതി, എൽഎസ്സി കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു. കാഡ്സ് പ്രസിഡന്റ് കെ.ജി. ആന്റണി ക്ലാസെടുത്തു. കാഡ്സ് സിഇഒ ടി.ടി. മനോജ്, ഓഫീസ് ഇൻ ചാർജ് ജിബിൻ മാമച്ചൻ എന്നിവർ പ്രഭാഷണം നടത്തി. തുടർന്ന് കാഡ്സ് ഓപ്പൺ മാർക്കറ്റും സന്ദർശിച്ചു.
കാർഷിക ഉത്പന്നങ്ങളിൽ നിന്ന് എന്തൊക്കെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ സാധിക്കുമെന്നുള്ള കാര്യങ്ങളും വിശദമാക്കി. തുടർന്ന് പിറവം അഗ്രോപാർക്കിലും സന്ദർശനം നടത്തി.
Tags : Nattuvishesham District News