x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ ക​രു​ത്ത​രെ ഇ​റ​ക്കി കോ​ണ്‍​ഗ്ര​സ്


Published: March 18, 2026 08:13 AM IST | Updated: March 18, 2026 08:13 AM IST

മ​ല​പ്പു​റം: ജി​ല്ല​യി​ൽ വ​ൻ വി​ജ​യം ല​ക്ഷ്യ​മി​ട്ട് കോ​ണ്‍​ഗ്ര​സ്. ജി​ല്ല​യി​ലെ 16 മ​ണ്ഡ​ല​ങ്ങ​ളി​ൽ മു​സ്‌ലിം ലീ​ഗ് 12 ഇ​ട​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സ് നാ​ല് ഇ​ട​ങ്ങ​ളി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ക​രു​ത്ത​രെ ത​ന്നെ​യാ​ണ് കോ​ണ്‍​ഗ്ര​സ് ഇ​ക്കു​റി മ​ത്സ​ര​ത്തി​നി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

സി​റ്റിം​ഗ് മ​ണ്ഡ​ല​ങ്ങ​ളാ​യ നി​ല​ന്പൂ​രി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തും വ​ണ്ടൂ​രി​ൽ കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ.​പി.​ അ​നി​ൽ​കു​മാ​റും മ​ത്സ​രി​ക്കു​ന്പോ​ൾ എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ല​ങ്ങ​ളാ​യ പൊ​ന്നാ​നി പി​ടി​ക്കാ​ൻ കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​പി. നൗ​ഷാ​ദ​ലി​യും ത​വ​നൂ​രി​ൽ അ​ട്ടി​മ​റി വി​ജ​യം പ്ര​തീ​ക്ഷി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി​യു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.മ​ല​പ്പു​റം സ്വ​ദേ​ശി​യാ​ണ് എ.​പി. അ​നി​ൽ​കു​മാ​ർ. 2001 മു​ത​ൽ വ​ണ്ടൂ​രി​ലെ എം​എ​ൽ​എ​യാ​ണ്.
വി​നോ​ദസ​ഞ്ചാ​രം, സാം​സ്കാ​രി​കം, പ​ട്ടി​ക​ജാ​തി, പി​ന്നാ​ക്ക ക്ഷേ​മ വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കെഎസ്‌യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, കെഎസ്‌യു താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ്, കെഎസ്‌യു ജി​ല്ലാ സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ല​പ്പു​റം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ​വി​ക​ളും വ​ഹി​ച്ചി​രു​ന്നു.മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ മ​ക​നാ​ണ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്.

നി​ല​വി​ൽ നി​ല​ന്പൂ​ർ എം​എ​ൽ​എ​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി, കേ​ര​ള ദേ​ശീ​യ​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, കെ​പി​സി​സി അം​ഗം, നി​ല​ന്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. സി​നി​മാ രം​ഗ​ത്തും ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

പോ​ത്തു​ക​ല്ല് സ്വ​ദേ​ശി​യാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ്. കെഎസ്‌യു ജി​ല്ലാ സെ​ക്ര​ട്ട​റി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, കെ​പി​സി​സി കാ​ന്പ​യി​ൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു.
അ​രീ​ക്കോ​ട് സ്വ​ദേ​ശി​യാ​ണ് കെ.​പി. നൗ​ഷാ​ദ​ലി. തി​രൂ​ർ എ​സ്എ​സ്എം പോ​ളി​ടെ​ക്നി​ക്ക​ൽനി​ന്ന് കെഎസ്‌യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി രാ​ഷ‌്ട്രീ​യ​രം​ഗ​ത്തേ​ക്ക്.

2009ൽ ​രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ ടാ​ല​ന്‍റ് ടെ​സ്റ്റി​ലൂ​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലെ​ത്തി.മ​ല​പ്പു​റം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ​പി​സി​സി അം​ഗം, കെ​പി​സി​സി സെ​ക്ര​ട്ട​റി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

നി​ല​ന്പൂ​രി​ൽ ഇ​ക്കു​റി ക​ടു​ത്ത പോ​രാ​ട്ടം

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫും തി​രി​ച്ചുപി​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫും ക​ള​ത്തി​ലി​റ​ങ്ങു​ന്പോ​ൾ മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ പോ​രാ​ട്ടം ക​ന​ക്കും. ക​രു​ത്ത​റി​യി​ക്കാ​ൻ എ​ൻ​ഡി​എ​യും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. മ​ണ്ഡ​ല​ത്തി​ൽ കു​റ​ഞ്ഞ കാ​ല​യ​ള​വി​ൽത​ന്നെ ഏ​റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​യെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും സി​റ്റിം​ഗ് എം​എ​ൽ​എ​യു​മാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ജ​ന​വി​ധി തേ​ടു​ന്ന​ത്.


ക​ഴി​ഞ്ഞ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം എം.​സ്വ​രാ​ജ് പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​പ്പി​ച്ചി​ട്ടും 11000 ത്തി​ലേ​റെ വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ട​ത് സി​പി​എം കേ​ന്ദ്ര​ങ്ങ​ളെ ഞെ​ട്ടി​ച്ചി​രു​ന്നു.
അ​തി​നാ​ൽ പാ​ർ​ട്ടി ചി​ഹ്നം ഉ​പേ​ക്ഷി​ച്ച് സ്വ​ത​ന്ത്ര പ​രീ​ക്ഷ​ണ​ത്തി​ന് വീ​ണ്ടും സി​പി​എം ത​യാ​റാ​യ​തോ​ടെ​യാ​ണ് മു​ൻ ദേ​ശീ​യ ഫു​ട്ബോ​ൾ താ​രം യു. ​ഷ​റ​ഫ​ലി​ക്ക് അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്.


എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച എം.​ തോ​മ​സ് മാ​ത്യു​വി​നെ കൈ​യൊ​ഴി​ഞ്ഞ് സി​പി​എം ജി​ല്ലാ നേ​തൃ​ത്വം യു. ​ഷ​റ​ഫ​ലി​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നാ​ൽ തോ​മ​സ് മാ​ത്യു പ്ര​ചാ​ര​ണരം​ഗ​ത്ത് സ​ജീ​വ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യും എ​ൽ​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ​ക്കു​ണ്ട്.


അ​തേ​സ​മ​യം നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മി​ട​യി​ലെ ഐ​ക്യം യു​ഡി​എ​ഫി​ന് ആ​വേ​ശം ന​ൽ​കു​ന്ന ഘ​ട​ക​വു​മാ​ണ്.വോ​ട്ട് വ​ർ​ധി​പ്പി​ച്ച് സ​ജീ​വ​മാ​കാ​ൻ, 2016-ൽ 12200 ​ഓ​ളം വോ​ട്ട് നേ​ടി​യ ബി​ഡി​ജ​ഐ​സി​ലെ ഗി​രീ​ഷ് മേ​ക്കാ​ട്ടി​നെ​യാ​ണ് വീ​ണ്ടും മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ഗി​രീ​ഷ് മേ​ക്കാ​ട്ട് സ്ഥാ​നാ​ർ​ഥി​യാ​യ​തോ​ടെ മ​ത്സ​രം പൊ​ടി​പാ​റു​മെ​ന്നു​റ​പ്പാ​ണ്.

Tags : nattu vishesham Congress demolishes

Recent News

Corehub Up