x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ​യെ അ​പ​മാ​നി​ച്ചെന്ന്; കോൺഗ്രസ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: July 25, 2026 12:35 AM IST | Updated: July 25, 2026 12:35 AM IST

മാ​ർ​ച്ച് ന​ട​ത്തി​യ​പ്പോ​ൾ.

നാ​ദാ​പു​രം: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ നാ​ദാ​പു​രം എം​എ​ൽ​എ​യെ അ​പ​മാ​നി​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ല്ലെ​ന്നും നാ​ദാ​പു​രം എം​എ​ൽ​എ കെ.​എം. അ​ഭി​ജി​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ കൊ​ണ്ടാ​ണ് മു​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഫ​ണ്ട് ന​ഷ്ട​പ്പെ​ട്ട​തെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​പ്ര​ദീ​പ് കു​മാ​ർ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് മാ​ർ​ച്ച്‌ ഡി​സി​സി അം​ഗം പി.​എ. ആ​ന്‍റ​ണി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എ​ൻ.​കെ. മു​ത്ത​ലി​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷെ​ബി സെ​ബാ​സ്റ്റ്യ​ൻ, പി.​എ​സ്. ശ​ശി, കെ.​പി. മൊ​യ്‌​തു ഹാ​ജി, എം.​കെ. ശോ​ഭ, കെ.​പി. അ​ബ്ദു​ള്ള, സാ​ബു ആ​ല​പ്പാ​ട്ട്, സു​രേ​ഷ് ബാ​ബു, ഡോ​ൺ തോ​മ​സ്, ഫി​റോ​സ് ച​ള്ള​യി​ൽ, ര​വീ​ന്ദ്ര​ൻ വ​യ​ലി​ൽ, രാ​ജ​ൻ ക​മ്പി​ളി​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Congress holds

Recent News

Corehub Up