പുന്നക്കാട് പാലത്തില്‍ അടിഞ്ഞുകൂടിയ മരങ്ങളും മറ്റും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നീക്കം ചെയ്യുന്നു.
കരുവാരകുണ്ട്: കനത്ത മഴയിലും ശക്തമായ മലവെള്ളപ്പാച്ചിലിലും പുന്നക്കാട് പാലത്തില്‍ അടിഞ്ഞുകൂടിയ മരങ്ങളും ഓടക്കുറ്റികളും മറ്റ് മാലിന്യങ്ങളും പുന്നക്കാട് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. വരുംദിവസങ്ങളില്‍ ശക്തമായ തീവ്രമഴ അനുഭവപ്പെടുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് പ്രവര്‍ത്തകര്‍ ഈ മാതൃകാപരമായ ഉദ്യമത്തിന് മുന്‍കൈയെടുത്തത്. വീണ്ടും വെള്ളപ്പൊക്കമുണ്ടാകുകയും മാലിന്യങ്ങള്‍ പാലത്തില്‍ തങ്ങിനില്ക്കുകയും ചെയ്താല്‍ അത് പാലത്തിന്റെ തകര്‍ച്ചയ്ക്ക് തന്നെ കാരണമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി. ആബിദലി, ടി. മജീദ്, സി.ടി അന്‍വര്‍, അബ്ദുൾ റസാഖ്, നിസാം കരുവാരകുണ്ട്, പി.കെ റാഷിദ്, പി. നിസാര്‍ തുടങ്ങിയവര്‍ പ്രവൃത്തിക്ക് നേതൃത്വം നല്കി.
Tags :