x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള്ളി​കു​ന്ന​ത്തെ കി​ഫ്‌​ബി റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

വെബ് ഡെസ്ക്
Published: September 30, 2026 01:58 AM IST | Updated: September 30, 2026 01:58 AM IST

വ​ള്ളി​കു​ന്ന​ത്ത് കി​ഫ്‌​ബി റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു.

ചാ​രും​മൂ​ട്: ഏ​ഴു​വ​ർ​ഷം മു​മ്പ് കി​ഫ്ബി​യി​ലാ​രം​ഭി​ച്ച വ​ള്ളി​കു​ന്ന​ത്തെ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ചൂ​നാ​ട് തെ​ക്കേ ജം​ഗ്‌​ഷ​ന്‌ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു ര​ണ്ടി​ട​ങ്ങ​ളി​ൽ ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ജം​ഗ്‌​ഷ​നി​ലെ ഓ​ട​യു​ടെ മേ​ൽ​മൂ​ടി കോ​ൺ​ക്രീ​റ്റു ചെ​യ്യു​ന്ന പ​ണി പു​രോ​ഗ​മി​ക്കു​ന്നു. താ​മ​ര​ക്കു​ളം മു​ത​ൽ കാ​ഞ്ഞി​ര​ത്തും​മൂ​ട് വ​രെ​യു​ള്ള ടാ​റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​വും പൂ​ർ​ത്തീ​ക​രി​ച്ചു.

കാ​ഞ്ഞി​ര​ത്തും​മൂ​ട് മു​ത​ൽ ഓ​ച്ചി​റ​വ​രെ​യു​ള്ള റോ​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ടം ടാ​റിം​ഗ് എം.​ആ​ർ. ജം​ഗ്‌​ഷ​ൻ വ​രെ മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. എം.​ആ​ർ. ജം​ഗ്‌​ഷ​ൻ മു​ത​ൽ പ​ടി​ഞ്ഞാ​റോ​ട്ട് ഓ​ച്ചി​റ​വ​രെ ര​ണ്ടാം​ഘ​ട്ട ടാ​റിം​ഗ് ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ല്ല. ഗ​ൾ​ഫ് യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന്‌ ടാ​റി​ന്‍റെ വി​ല ക​രാ​ർ പ്ര​കാ​ര​മു​ള്ള എ​സ്റ്റി​മേ​റ്റി​നെ​ക്കാ​ൾ അ​ധി​ക​രി​ച്ച​താ​ണ് ടാ​റിം​ഗ് വൈ​കു​ന്ന​തി​നു കാ​ര​ണം. കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ നാ​ലു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു​ക​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​തി​നാ​യി 2017ലാ​ണ് കി​ഫ്ബി​യി​ൽ 62.53 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്.

താ​മ​ര​ക്കു​ളം-​കാ​ഞ്ഞി​ര​ത്തും​മൂ​ട്, കാ​മ്പി​ശേ​രി-​മ​ണ​പ്പ​ള്ളി, കാ​ഞ്ഞി​ര​ത്തും​മൂ​ട്-​ചൂ​നാ​ട് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം 2018 ഒ​ക്ടോ​ബ​ർ 25ന് ​അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നാ​ണ് നി​ർ​വ​ഹി​ച്ച​ത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി റോ​ഡു​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു മു​ന്പുത​ന്നെ എ​സ്റ്റി​മേ​റ്റ് തു​ക​യെ​ക്കാ​ൾ നാ​ലു​കോ​ടി രൂ​പ അ​ധി​കം ചെ​ല​വ​ഴി​ച്ച​താ​യി ക​രാ​റു​കാ​ർ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ക​യും തു​ക ആ​വ​ശ്യ​പ്പെ​ട്ട് കി​ഫ്ബി അ​ധി​കൃ​ത​രെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​ണം ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് നാ​ല​ര​വ​ർ​ഷം മു​മ്പ് ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ച്ചു. മൂ​ന്നു​വ​ർ​ഷം മു​മ്പ് ആ​ദ്യ ക​രാ​റു​കാ​ര​നെ ഒ​ഴി​വാ​ക്കി ഒ​ന്നാം​ഘ​ട്ട​ത്തി​ൽ അ​വ​ശേ​ഷി​ച്ച നി​ർ​മാ​ണ​വും ര​ണ്ടാം​ഘ​ട്ടം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മ​ട​ക്കം പ​ദ്ധ​തി വീ​ണ്ടും ടെ​ൻ​ഡ​ർ​ചെ​യ്ത് മ​റ്റൊ​രു ക​രാ​റു​കാ​ര​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ന​ട​ത്തേ​ണ്ട റോ​ഡി​ന്‍റെ സൈ​ഡ് നി​ർ​മാ​ണ​വും ഓ​ട​ക​ളു​ടെ നി​ർ​മാ​ണ​വും പു​തി​യ ക​രാ​റു​കാ​ര​ൻ പൂ​ർ​ത്തീ​ക​രി​ച്ചു. കൂ​ടാ​തെ, താ​മ​ര​ക്കു​ളം മു​ത​ൽ കാ​ഞ്ഞി​ര​ത്തും​മൂ​ട് വ​രെ​യു​ള്ള ടാ​റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​വും പൂ​ർ​ത്തീ​ക​രി​ച്ചു. റോ​ഡ് നി​ർ​മാ​ണം വ​ർ​ഷ​ങ്ങ​ളാ​യി ഇ​ഴ​യു​ന്ന​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ക​യാ​ണ്. മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും റോ​ഡു പ​ണി​യു​ക, പി​ന്നീ​ട് പൊ​ളി​ക്കു​ക, വീ​ണ്ടും പ​ണി​യു​ക എ​ന്ന​താ​യി​രു​ന്നു സ്ഥി​തി. റോ​ഡി​ലെ വ​ള​വു​ക​ളി​ൽ സു​ര​ക്ഷാ​വേ​ലി സ്ഥാ​പി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. നി​ർ​മാ​ണ​പ്ര​വൃത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷ​മാ​കും റോ​ഡി​ലെ മാ​ർ​ക്കിം​ഗ്, റി​ഫ്ള​ക്ട​റു​ക​ൾ, ദി​ശാ​സൂ​ച​നാ ബോ​ർ​ഡു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്ക​ൽ ന​ട​ക്കു​ക.

Tags : NattuVishesham DistrictNews

Recent News

Corehub Up