കുട്ടനാട് എംഎല്‍എയ്ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എടത്വായില്‍ നടത്തിയ പ്രകടനം ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് ഏബ്രഹാം ഉദ്ഘാ
എടത്വ: വെള്ളം കയറിയ വീടുകള്‍ക്കുള്ള പതിനായിരം രൂപയുടെ ധനസഹായം സാങ്കേതിക കാരണങ്ങളാല്‍ ചിലര്‍ക്കു ലഭിക്കുവാന്‍ അല്പം വൈകിയപ്പോള്‍ രാഷ്ട്രിയ മുതലെടുപ്പിനു വേണ്ടി റെജി ചെറിയാന് എംഎല്‍എയെ ഒറ്റപെടുത്തുവാനും, എംഎല്‍എ ഓഫീസ് ഉപരോധിക്കുവാനുമുള്ള സിപിഎം നീക്കത്തെ പ്രതിഷേധിച്ചു കൊണ്ടും, കുട്ടനാട് എംഎല്‍എക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യപിച്ചുകൊണ്ടും കേരള കോണ്‍ഗ്രസ് എടത്വ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
മിക്കവര്‍ക്കും രണ്ടു തവണയായി ഇതിനോടകം പതിനായിരം രൂപ ലഭിച്ചു കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് ഉടന്‍ ലഭിക്കും. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പതിനായിരം രൂപയുടെ ധനസഹായത്തോടൊപ്പം ചരിത്രത്തിലാദ്യമായി തൊഴില്‍ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും സഹായമായി 4200 രൂപ നല്കി.
പുതിയ മാതൃക തുടങ്ങിയ യുഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നടത്തുന്ന രാഷ്ടീയ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് ഏബ്രഹാം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് ബാബു സേവ്യര്‍ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.ആര്. ശ്രീകുമാര്‍, റോയി ഊരാംവേലി, തോമസുകുട്ടി മാത്യു, റ്റെഡി സഖറിയ, ബൈജു തായങ്കരി, വര്‍ഗീസ് കേളംചേരി, ജി. ജയചന്ദ്രന്, ജയിന് മാത്യു, രേഷ്മ ജോണ്സണ്, സണ്ണി പാലച്ചിറ, പ്രഫ ജോജോ ചേന്നങ്കരി,അശോകന് വൈപ്പിശേരി,പി.സി. ജോസഫ്, കുട്ടപ്പന് ചെറുവാലയില്, സിബിച്ചന് മയ്യംകോടം, വിനീഷ് മൂലയില്‍, കഞ്ഞുമോന് വാതപ്പള്ളി, ജയിംസ്കുട്ടി മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
Tags : NattuVishesham DistrictNews