x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ന്‍ ല​ഹ​രിവി​രു​ദ്ധ പോ​രാ​ട്ട​ത്തെ ജ​നം ഏ​റ്റെ​ടു​ത്തു: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

വെബ് ഡെസ്ക്
Published: September 30, 2026 02:43 AM IST | Updated: September 30, 2026 02:43 AM IST

ബിന്ദു കൃഷ്ണ

കൊ​ല്ലം: തൂഫാ​ന്‍ ല​ഹ​രിവി​രു​ദ്ധ പോ​രാ​ട്ട​ത്തെ കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളും ഏ​റ്റെ​ടു​ത്ത​താ​യും തൂ​ഫാ​ന്‍ ര​ണ്ടാം ഘ​ട്ട​ത്തി​ലൂ​ടെ ഈ ​പോ​രാ​ട്ടം സം​സ്ഥാ​ന​ത്തെ ഓ​രോ വീ​ടു​ക​ളി​ലേ​ക്കും എ​ത്തു​ക​യാ​ണെ​ന്നും തൊ​ഴി​ല്‍, വ​നി​ത, ശി​ശു​വി​ക​സ​ന മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ.

യു​വ​ജ​ന​ങ്ങ​ളെ ല​ഹ​രി​യു​ടെ പി​ടി​യി​ല്‍ നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നും ല​ഹ​രി​വി​രു​ദ്ധ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്‌​ക​രി​ച്ച ‘ല​ഹ​രി​മു​ക്ത കൊ​ല്ലം’ ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​യ​ന്‍ മെ​മ്മോ​റി​യ​ല്‍ ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കേ​ര​ളം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വി​പ​ത്താ​യ രാ​സ​ല​ഹ​രി​യി​ല്‍ നി​ന്ന് സം​സ്ഥാ​ന​ത്തെ മോ​ചി​പ്പി​ക്കു​ന്ന​തി​നു​ള്ള ച​രി​ത്ര​പ​ര​മാ​യ ദൗ​ത്യ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നെ​ന്ന് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര, വി​ജി​ല​ന്‍​സ് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ആ​രം​ഭി​ച്ച ശേ​ഷം ല​ഹ​രി​യു​ടെ വ്യാ​പ​ന​വും ഉ​പ​യോ​ഗ​വും 20-30 ശ​ത​മാ​നം കു​റ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ​ക്കൂ​ടി പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ര​ണ്ടാം​ഘ​ട്ടം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. യു​വ​ത​ല​മു​റ​യെ ര​ക്ഷി​ക്കാ​നു​ള്ള ഈ ​ദൗ​ത്യ​ത്തി​ല്‍ എ​ല്ലാ ജ​ന​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​ക​ണം.

ല​ഹ​രി​മു​ക്ത കൊ​ല്ലം കാ​മ്പ​യി​ന്‍ രാ​സ​ല​ഹ​രി​യു​ടെ വേ​ര​റു​ക്കാ​നും നാ​ടി​നെ ര​ക്ഷി​ക്കാ​നു​മു​ള്ള​താ​ണ്. ര​ണ്ടാം​ഘ​ട്ട​ത്തി​ലൂ​ടെ ഗ്രാ​മ​സ​ഭ​ക​ളി​ലേ​ക്കും കു​ടും​ബ​ങ്ങ​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും തൂ​ഫാ​ന്‍ കാ​മ്പ​യി​ന്‍ എ​ത്തു​ക​യാ​ണെ​ന്നും ല​ഹ​രി​മു​ക്ത കൊ​ല്ലം കാ​മ്പ​യി​ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യും മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സ്‌​കൂ​ള്‍​ത​ല ല​ഹ​രി​മു​ക്ത കാ​മ്പ​യി​ന്‍ സി.അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ല​താ​ദേ​വി അ​ധ്യ​ക്ഷ​യാ​യി. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ സം​സ്ഥാ​ന നോ​ഡ​ല്‍ ഓ​ഫിസ​റും ദ​ക്ഷി​ണ മേ​ഖ​ല ഐ ​ജി​യു​മാ​യ ആ​ര്‍ നി​ശാ​ന്തി​നി ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
ക​ളക്‌ടര്‍ ആ​നി ജൂ​ല തോ​മ​സ്, കൊ​ല്ലം സി​റ്റി ജി​ല്ലാ പൊ​ലിസ് മോ​ധാ​വി എം. ​ഹേ​മ​ല​ത, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ര്‍. അ​രു​ണ്‍ ബാ​ബു, എ​ല്‍​എ​സ്ജി​ഡി ജോ​യിന്‍റ് ഡ​യ​റ​ക്ട​ര്‍ സു​ബോ​ധ്, എ​ക്സൈ​സ് ഡെ. ​ക​മ്മി​ഷ​ണ​ര്‍ എ​ച്ച്. നൂ​റു​ദീ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​രാ​യ ബി.ജ​യ​ന്തി, സെ​ല്‍​വി, ടി.അ​ജ​യ​ന്‍, ജി.സ​ര​സ്വ​തി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.വി​നോ​ദ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up