x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിർമാണപ്രവർത്തനങ്ങൾ നീളുന്നതിൽ പരസ്പരം പഴിചാരി കരാറുകാരും കെഎസ്ഇബിയും

വെബ് ഡെസ്ക്
Published: September 26, 2026 12:51 AM IST | Updated: September 26, 2026 12:51 AM IST

നേ​രേ​ക​ട​വ് പാ​ല​ത്തി​ലൂ​ടെ വ​ലി​ക്കാ​നാ​യി കെ​എ​സ്ഇ​ബി കേ​ബി​ൾ വ​ലി​ക്കു​ന്നു.

വൈക്കം: ​നേ​രേ​ക​ട​വ്-മാ​ക്കേ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെയും സ​മീ​പ​ന റോ​ഡി​ന്‍റെയും ടാ​റിം​ഗ് പൂ​ർ​ത്തി​യാ​കാ​ത്തി​നെ ചൊ​ല്ലി ക​രാ​റു​കാ​രും കെഎ​സ്ഇ​ബി​യും പ​ര​സ്പ​രം പ​ഴി​ചാ​രു​ന്നു. ഓ​ഗ​സ്റ്റ് 12ന് ​പാ​ല​ത്തി​ലൂ​ടെ കേ​ബി​ൾ വ​ലി​ക്കാ​ൻ എ​ത്തി​യ കെഎ​സ് ഇ​ബി അ​ധി​കൃ​ത​ർ അ​ന്നു​പോ​യശേ​ഷം പി​ന്നീ​ട് സെ​പ്റ്റം​ബ​ർ 14നാ​ണ് എ​ത്തി​യ​തെ​ന്നും കെഎ​സ്ഇ​ബി കേ​ബി​ൾ സ്ഥാ​പി​ച്ച് അ​വ​രു​ടെ വ​സ്തു​ക്ക​ൾ പാ​ല​ത്തി​ൽ നി​ന്നു മാ​റ്റു​ക​യും സ​മീ​പ​ന റോ​ഡി​ൽ ട്രാ​ൻ​സ്ഫോ​​മ​റിന​ടു​ത്ത് കേ​ബി​ൾ എ​ത്തി​ക്കാ​നെ​ടു​ത്ത കു​ഴി മൂ​ടു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ ത​ങ്ങ​ൾ​ക്ക് പ​ണി തു​ട​ങ്ങാ​ൻ ക​ഴി​യു​വെ​ന്ന് പാ​ല​ത്തി​ന്‍റെ ക​രാ​റു​കാ​ർ പ​റ​യു​ന്നു.

അ​തേസ​മ​യം പാ​ല​ത്തി​ലൂ​ടെ കേ​ബി​ൾ വ​ലി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രാ​റു​കാ​രു​ടെ നി​സ​ഹ​ര​ണം ഉ​ണ്ടാ​യെ​ന്നും പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​യ​ത് അ​തു​കൊ​ണ്ടാ​ണെ​ന്നും കെഎ​സ്ഇബി അ​ധി​കൃ​ത​ർ ആ​രോ​പി​ക്കു​ന്നു. പാ​ലം​പ​ണി താ​മ​സി​ക്കു​ന്ന​തിന്‍റെ പേ​രി​ൽ നാ​ട്ടു​കാ​രു​ടെയും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെയും കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ​ക്ക് ഇ​ര​യാ​കു​ന്ന​ത് ത​ങ്ങ​ളാ​ണെ​ന്നും ഒ​രു മാ​സ​ത്തോ​ളം കേ​ബി​ൾ വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണി ഇ​ഴ​ഞ്ഞ് നീ​ങ്ങി​യ​പ്പോ​ൾ ത​ങ്ങ​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​തെ​ന്നും ക​രാ​റു​കാ​ർ പ​റ​യു​ന്നു.

ഈ ​മാ​സം 30ന് ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ ക​രാ​ർ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും. രാ​വും പ​ക​ലു​മാ​യി അ​ഞ്ചു ദി​വ​സ​ത്തെ പ​ണി​യാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്. ടാ​ർ അ​ട​ക്കം എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞു. കേ​ബി​ൾ സ്ഥാ​പി​ക്കാ​ൻ ഒ​രാ​ഴ്ച കൂ​ടി വേ​ണ്ടി വ​രു​ന്ന​തി​നാ​ൽ ക​രാ​ർ കാ​ലാ​വ​ധി ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടി​കി​ട്ട​ണ​മെ​ന്നാ​ണ് ക​രാ​റു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews KSEB

Recent News

Corehub Up