x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ഗ്രാ​മം പ​ദ്ധ​തി​യെ​ച്ചൊ​ല്ലി വി​വാ​ദം: അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ഷ​ക​ര്‍

വെബ് ഡെസ്ക്
Published: July 18, 2026 11:52 PM IST | Updated: July 18, 2026 11:52 PM IST

കേരഗ്രാമം

പ​ദ്ധ​തി ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്നി​ല്ലെ​ന്ന് പ​രാ​തി

ക​രു​വാ​ര​കു​ണ്ട്: കൃ​ഷി വ​കു​പ്പ് നാ​ളി​കേ​ര ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കാ​നും ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം ഉ​യ​ര്‍​ത്താ​നു​മാ​യി ന​ട​പ്പാ​ക്കു​ന്ന കേ​ര​ഗ്രാ​മം പ​ദ്ധ​തി​യെ​ച്ചൊ​ല്ലി ക​രു​വാ​ര​കു​ണ്ടി​ല്‍ വി​ല​നി​ര്‍​ണ​യ വി​വാ​ദം. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി​ഭ​വ​ന്‍ മു​ഖേ​ന വി​ത​ര​ണം ചെ​യ്യു​ന്ന ചി​ല കാ​ര്‍​ഷി​കോത്പ​ന്ന​ങ്ങ​ളു​ടെ വി​ല വി​പ​ണി വി​ല​യേ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണെ​ന്ന ആ​രോ​പ​ണ​മാ​ണ് വി​വാ​ദ​ത്തി​ന് കാ​ര​ണം.

ശാ​സ്ത്രീ​യ കൃ​ഷി​രീ​തി​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, തെ​ങ്ങു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, ഇ​ട​വി​ള കൃ​ഷി, മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണം എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് കേ​ര​ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍, പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന വ​ള​ങ്ങ​ളു​ടെ വി​ല സം​ബ​ന്ധി​ച്ച് ക​ര്‍​ഷ​ക​രി​ലും രാ​ഷ്‌ട്രീ​യ സം​ഘ​ട​ന​ക​ളി​ലും പ്ര​തി​ഷേ​ധ​മു​യ​രു​ക​യാ​ണ്. മെ​ഗ്‌​നീ​ഷ്യം സ​ള്‍​ഫേ​റ്റി​ന് വി​പ​ണി വി​ല കി​ലോ​ക്ക് 28 രൂ​പ​യോ​ള​മാ​ണ്. അ​തേ​സ​മ​യം കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ല്‍ വി​ല 56 രൂ​പ​യും.​ കു​മ്മാ​യം 10 കി​ലോ​ക്ക് വി​പ​ണി വി​ല 180 രൂ​പ​യും 280 രൂ​പ കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ല്‍ ഈ​ടാ​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം.

ജൈ​വ​വ​ള​ത്തി​ന് 50 കി​ലോ​ക്ക് 380 രൂ​പ​യാ​ണെ​ന്നി​രി​ക്കെ കേ​ര​ള​ഗ്രാ​മ​ത്തി​ല്‍ 30 കി​ലോ​ക്ക് 390 രൂ​പ ഈ​ടാ​ക്കു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം.

പ​ദ്ധ​തി​യി​ല്‍ സ​ബ്സി​ഡി ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും ഉ​യ​ര്‍​ന്ന അ​ടി​സ്ഥാ​ന​വി​ല നി​ശ്ച​യി​ച്ചാ​ല്‍ അ​തി​ന്‍റെ യ​ഥാ​ര്‍​ഥ ഗു​ണം ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കി​ല്ലെ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍, വി​ത​ര​ണ ക​മ്പ​നി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്, വി​ല​നി​ര്‍​ണ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

എ​ന്നാ​ല്‍ കൃ​ഷി​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ഈ ​ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. പൊ​തു​പ​ണം ചെ​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കു​ന്ന സ​ബ്സി​ഡി പ​ദ്ധ​തി​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് യ​ഥാ​ര്‍​ഥ പ്ര​യോ​ജ​നം ന​ല്‍​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ സ്വ​ത​ന്ത്ര​വും സു​താ​ര്യ​വു​മാ​യ പ​രി​ശോ​ധ​ന അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ആ​വ​ശ്യം.

Tags : Nattuvishesham District News

Recent News

Corehub Up