റിമാന്‍ഡിലായ പ്രണവ് , ശ്യാം ശശിധരന്.
ചവറ തെക്കുംഭാഗം :ബൈക്കില്‍ യാത്ര ചെയ്ത മൂന്ന് യുവാക്കള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്തു. തേവലക്കര അരിനല്ലൂര്‍ പാറയില്‍ വീട്ടില്‍ പ്രണവ് (22) , സുഹൃത്ത് അരിനല്ലൂര്‍ സ്വദേശി ശ്യാം ശശിധരന് ( 23 ) എന്നിവരെയാണ് ചവറ തെക്കുംഭാഗം പോലിസ് പിടികൂടിയത്. ബൈക്കില്‍ വരുകയായിരുന്ന മണ്ട്രോത്തുരുത്ത് മലയമുകുള് കടപ്പുറം വടക്കേമുറി ആദര്‍ശ് ഭവനില്‍ ആദര്‍ശ്, (31), സുഹൃത്തുക്കളായ ഉമേഷ്, സുകേഷ് എന്നിവര്‍ക്കായിരുന്നു കുത്തേറ്റത്.
പോലീസ് പറയുന്നത് : കഴിഞ്ഞ 21ന് അരിനല്ലൂരില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി വാഹനത്തിന്റെ മുകളില്‍ കയറി സംഭവത്തില്‍ പ്രണവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.റിമാന്‍ഡിലായി ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും യുവാക്കള്‍ക്ക് നേരെ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ബൈക്കിലെത്തിവരെ ആക്രമിക്കുകയായിരുന്നു.
ബൈക്കിന് ഇവര്‍ കേടുപാടുകള്‍ വരുത്തിയതില്‍ ഏകദേശം 25000 രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. തെക്കുംഭാഗം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.ബിനു, സബ് ഇന്‍സ്പെക്ടര്‍ എല്‍. നിയാസ് എന്നിറങ്ങിയ സംഘമാണ് ഇതുവരെയും അറസ്റ്റ് ചെയ്തത്. പ്രണവിന്റെ സഹോദരനും നിരവധി കേസില്‍ ഉള്‍പ്പെട്ട പ്രവീണിനെ കാപ്പ ചുമത്തി രണ്ടുദിവസം മുമ്പ് നാടുകടത്തിയരിക്കുകയാണ്.
Tags : Nattuvishesham District News