മയ്യനാട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യുന്നു.
കൊട്ടിയം: മയ്യനാട് പഞ്ചായത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം. നാസര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീനാ ലോറന്‍സ്,പഞ്ചായത്ത് അംഗങ്ങളായ വിപിന്‍ ജോസ്,ഷമീര്‍ വലിയവിള ,ആതിര, ഹസീ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍
പാരിപ്പള്ളി: ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ എന്‍ജിഒ അസോസിയേഷന്, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്, കേരള ഗവ.നഴ്സസ് യൂണിയന്, ഐഎന്‍ടിയുസി എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികം ആചരിച്ചു.
പായസ വിതരണം കെപിസിസി ജനറല്‍ സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. ആശുപത്രി സുപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. ഗോപകുമാര്‍, ശുഭ ജനാര്ദനന്, റോയി ദേവസ്യാ, ദിനേശ്, ജെഫിന് തങ്കച്ചന്, പരവൂര്‍ രഞ്ജിഞ് എന്നിവര്‍ പ്രസംഗിച്ചു.
പുനലൂരില്‍
പുനലൂര്‍ : പുനലൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ബ്ലോക്ക് പ്രസിഡന്റ് സി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റുമാരായ എസ്.നാസര്‍, കെ.എൻ. ബിപിന്‍ കുമാര്‍, ടി.എസ് . ഷൈന്‍, എം.പി. റഷീദ് കുട്ടി, ബിനു ശിവപ്രസാദ്, അടൂര്‍ എന്‍. ജയപ്രസാദ്, ആര്. സുഗതന്, ക്യാപ്റ്റന്‍ സരസ്വതി പ്രകാശ്, ഷീജ, ദയാനന്ദന്, ബി.ജ്യോതി നാഥ്, റഹീം ചാലക്കോട്, കെ. വിജയകുമാര്‍, എ. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇളമ്പള്ളൂര്‍ ഈസ്റ്റ് മണ്ഡലം കമ്മിറ്റി
കുണ്ടറ : ഇളമ്പള്ളൂര്‍ കോൺ ഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുമ്പുഴ ജംഗ്ഷനില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. യുഡിഎഫ് കുണ്ടറ നിയോജക മണ്ഡലം ചെയര്മാന് കുരീപ്പള്ളി സലീം ഉദ്ഘാടനം ചെയ്തു.
ഇളമ്പള്ളൂര്‍ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പെരുമ്പുഴ ഗോപന് അധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വര്‍ഗീസ്, ഇളമ്പള്ളൂര്പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപന്, ആര്‍എസ്പി ജില്ലാ കമ്മിറ്റി അംഗം പെരുമ്പുഴ ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബാ മോള്, വിളവീട്ടില്‍ മുരളി, ഷെഫീക്ക് കോടിയാട്ട്, ശശിധരന് പിള്ള, സാജു വര്‍ഗീസ്, കെ.ആര്. മിനി, മഞ്ജു സുരേഷ്, സുരേഷ്, ജോസി ചാക്കോ, തങ്കച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചവറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി
ചവറ : ചവറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണം എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മേച്ചേഴ്ത്ത് ഗിരീഷ് അധ്യക്ഷനായി. സനല്‍ കുമാര്‍, ചവറ പഞ്ചായത്ത് പ്രസിഡന്റ് അംബികാ ദേവി, ജില്ലാ പഞ്ചായത്തംഗം ഐ. ജയലക്ഷ്മി, കിഷോര്‍ അമ്പിലാക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഭിന്നശേഷിക്കാരയ കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും നല്കി.
ചവറ വെസ്റ്റ് മണ്ഡലം നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണം ചവറ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മേച്ചേഴ്ത്ത് ഗിരീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ആര്. ജയപ്രകാശ് അധ്യക്ഷനായി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംലാ നൗഷാദ്, ചവറ ഗോപകുമാര്‍, വി. മനോഹരന്, ചവറ ഹരീഷ് കുമാര്‍, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തെക്കുംഭാഗം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തങ്കച്ചി പ്രഭാകരന് ഉദ്ഘാടനം ചെയ്തു.
ഡി.കെ. അനില്‍ കുമാര്‍ അധ്യക്ഷനായി. കെ. പ്രഭാകരന്‍പിള്ള, ബേസില്‍ സേവ്യര്‍, ശ്യാം കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു .
കോണ്‍ഗ്രസ് നീണ്ടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം ഡിസിസി ജനറല്‍ സെക്രട്ടറി സേതുനാഥന്‍പിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പവിഴപ്പറമ്പില് പുഷ്പരാജന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ശിവലാല്‍, ഹെലന് രാജന്, ഹാരിസണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഞ്ചലില്‍ പുഷ്പാര്‍ച്ചന
അഞ്ചല്‍ : ഉമ്മന്‍ ചാണ്ടിയുടെ മൂന്നാമത് ചരമ വാര്‍ഷിക ഭാഗമായി അഞ്ചലില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ച. അഞ്ചല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റ് കവലയില്‍ സംഘടിപ്പിച്ച ചരമ വാര്‍ഷികം ദിനം കെപിസിസി ജനറല്‍ സെക്രട്ടറി സൈമണ്‍ അലക്സ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ജെ. ഷോം അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഏരൂര്‍ സുഭാഷ്, പി.ബി. വേണുഗോപാല്‍, അമ്മിണി രാജന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബി. സേതുനാഥ്, അഗസ്ത്യക്കോട് രാധാകൃഷ്ണന്, ഗീവര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിള, ഏറം സന്തോഷ്, ജാസ്മിന് മഞ്ചൂ ര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham District News