കോണ്വൊക്കേഷൻ ചടങ്ങ് മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.
മൂവാറ്റുപുഴ: ഇലാഹിയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്റെ 2026 വര്‍ഷത്തെ അക്കാദമിക് എ്സലന്സ് നേടിയ വിദ്യാര്‍ഥികള്‍ക്ക് കോണ്‍വൊക്കേഷനും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡും നല്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു.
ഇലാഹിയ ട്രസ്റ്റ് ചെയര്മാന് കെ.എം. പരീത് അധ്യക്ഷത വഹിച്ചു. മാത്യു കുഴല്നാടന് എംഎല്‍എ, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അസീസ്, പഞ്ചായത്തംഗം സ്മിത ദിലീപ്, ഇലാഹിയ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കെ.എം. ഷംസുദ്ദീന്, കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് അസ്ലം, മാനേജര്‍ സി.പി. മുഹമ്മദ്, പ്രിന്‍സിപ്പല്‍ ഡോ. ജയ്സണ്‍ പി. ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ എസ്. ബിന്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Merit Day NattuVishasham DistrictNews