x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ട്ടി​യി​ൽ കൂ​ൾ​ബാ​ർ ക​ത്തി​ന​ശി​ച്ചു

വെബ് ഡെസ്ക്
Published: August 29, 2026 03:47 AM IST | Updated: August 29, 2026 03:47 AM IST

തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ച ഇ​രി​ട്ടി പ​ഴ​യ സ്റ്റാ​ൻ​ഡി​ലെ ഇ​ട്ട​ൻ​സ് കൂ​ൾ ബാ​ർ.

ഇ​രി​ട്ടി: ടൗ​ണി​ലെ പ​ഴ​യ ബ​സ്‌ സ്റ്റാ​ൻ​ഡി​ൽ വ​ൻ തീ​പി​ടി​ത്തം. ട്രാ​ഫി​ക് സ​ർ​ക്കി​ളി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ട്ട​ൻ​സ് കൂ​ൾ​ബാ​റി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കൂ​ൾ​ബാ​റി​ൽ​നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​തോ​ടെ സ​മീ​പ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്ന​ത് ഒ​ഴി​വാ​യി.കൂ​ൾ​ബാ​റി​നു​ള്ളി​ലെ ഫ​ർ​ണി​ച്ച​റു​ക​ൾ, ഫ്രീ​സ​ർ, ഫ്രി​ഡ്ജ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ കെ. ​സ​ജി​ത്ത്, ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ർ​മാ​രാ​യ ആ​ഷി​ക്, സ​ജീ​ഷ്, മി​ഥു​ൻ, ഹോം ​ഗാ​ർ​ഡു​മാ​രാ​യ ജ​യ​പ്ര​കാ​ശ്, ര​മേ​ശ​ൻ, സ​രീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up