x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ഛ​ൻ ന​ൽ​കി​യ ധൈ​ര്യം, ഭ​ർ​ത്താ​വി​ന്‍റെ പ്രോ​ത്സാ​ഹ​നം; ഓ​ട്ടോ മേ​ഖ​ല​യി​ൽ ര​ജി​ത​യു​ടെ പ​ന്ത്ര​ണ്ടാം വ​ർ​ഷം


Published: March 8, 2026 08:10 AM IST | Updated: March 8, 2026 08:10 AM IST

ക​ണ്ണൂ​ർ: അ​ച്ഛ​ൻ ന​ൽ​കി​യ ധൈ​ര്യ​വും ഭ​ർ​ത്താ​വി​ന്‍റെ പ്രോ​ത്സാ​ഹ​ന​വും ക​രു​ത്താ​ക്കി സ്റ്റി​യ​റിം​ഗ് പി​ടി​ച്ചാ​ണ് പി.​പി. ര​ജി​ത​യു​ടെ ജീ​വി​ത യാ​ത്ര. പു​രു​ഷ​ൻ​മാ​ർ ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന ഓ​ട്ടോ ഡ്രൈ​വിം​ഗ് മേ​ഖ​ല​യി​ൽ വാ​രം സ്വ​ദേ​ശി​നി ര​ജി​ത സ്ഥാ​നം ഉ​റ​പ്പി​ച്ചി​ട്ട് 12 വ​ർ​ഷം പി​ന്നി​ടു​ന്നു. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ സ​ഹാ​യി​ക്കാ​നും മൂ​ന്ന് മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും വേ​ണ്ടി​യാ​ണ് ര​ജി​ത കാ​ക്കി​യി​ട്ട​ത്. വാ​രം സ്റ്റാ​ൻ​ഡി​ലെ 73 ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കി​ട​യി​ലെ ഏ​ക വ​നി​ത​യാ​ണ് ര​ജി​ത.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഭ​ർ​ത്താ​വി​ന്‍റെ വ​രു​മാ​നം മാ​ത്രം ആ​ശ്ര​യി​ച്ച് കു​ടും​ബം മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​യ​പ്പോ​ൾ ബീ​ഡി തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ര​ജി​ത അ​ച്ഛ​ന്‍ ദാ​സ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഈ ​മേ​ഖ​ല​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. അ​ച്ഛ​ൻ വാ​ങ്ങി ന​ൽ​കി​യ പ​ഴ​യ ഓ​ട്ടോ​യാ​യി​രു​ന്നു ര​ജി​ത​യു​ടെ ആ​ദ്യ​ത്തെ വാ​ഹ​നം. പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പു​തി​യ ഓ​ട്ടോ വാ​ങ്ങി കാ​വി​ല​മ്മ എ​ന്ന പേ​ര് ന​ൽ​കി.

രാ​വി​ലെ തു​ട​ങ്ങു​ന്ന വീ​ട്ടു​പ്പ​ണി​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ര​ജി​ത ഓ​ട്ടോ​യു​മാ​യി ഇ​റ​ങ്ങു​ന്ന​ത്. സ​മീ​പ​ത്തെ കു​ട്ടി​ക​ളെ സ്കൂ​ളി​ലെ​ത്തി​ക്ക​ലാ​ണ് ആ​ദ്യ ട്രി​പ്പ്. സ്കൂ​ൾ വി​ടു​ന്പോ​ൾ തി​രി​ച്ച് സ്കൂ​ൾ പ​രി​സ​ര​ത്തും എ​ത്തും. വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ഓ​ട്ടം നി​ർ​ത്തു​ന്ന ര​ജി​ത പി​ന്നീ​ട് വീ​ട്ടു തി​ര​ക്കി​ലും കു​ട്ടി​ക​ളു​ടെ അ​മ്മ​യും വീ​ട്ട​മ്മ​യാ​യും വേ​ഷ​പ്പ​ക​ർ​ച്ച ന​ട​ത്തും.

പു​രു​ഷ​ൻ​മാ​ർ മാ​ത്രം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഓ​ട്ടോ സ്റ്റാ​ന്‍റി​ൽ ആ​ദ്യം എ​ത്തി​യ​പ്പോ​ൾ പ​ല​ർ​ക​കും കൗ​തു​ക​മാ​യി​രു​ന്നു​വെ​ന്ന് ര​ജി​ത പ​റ​ഞ്ഞു. വീ​ട്ടു​കാ​ർ​ക്കൊ​പ്പം സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന പി​ന്തു​ണ​യാ​ണ് ഈ ​മേ​ഖ​ല​യി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നു​ള്ള ക​രു​ത്ത്. 12 വ​ർ​ഷ​ത്തെ ഈ ​യാ​ത്ര​യി​ൽ ഒ​രി​ട​ത്തു മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഓ​ട്ടോ മേ​ഖ​ല​യി​ൽ ത​ന്നെ തു​ട​രാ​ണ് താ​ത്പ​ര്യ​മെ​ന്നും ര​ജി​ത പ​റ​ഞ്ഞു.

Tags : nattu vishesham auto sector Rajitha's

Recent News

Corehub Up