x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാഹനാപകടത്തിൽ പരിക്കേറ്റ സിപിഐ നേതാവ് മരിച്ചു


Published: October 11, 2026 11:14 PM IST | Updated: October 11, 2026 11:14 PM IST

വ​ർ​ക്ക​ല: ഓ​ട്ടോ​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​തി​ർ​ന്ന സി​പി​ഐ നേ​താ​വും റി​ട്ട. ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ഓ​ട​യം സ്വ​ദേ​ശി ഒ. ​ബ​ഷീ​ർ (75) മ​രി​ച്ചു. ശനിയാഴ്ച രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ ബ​ഷീ​റി​നെ വ​ർ​ക്ക​ല പു​ന്ന​മൂ​ട് തൊ​ട്ടി​ക്ക​ല്ല് ജം​ഗ്ഷ​നി​ൽ വ​ച്ച് ഓ​ട്ടോ​റി​ക്ഷ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ബോ​ധ​ര​ഹി​ത​നാ​യ അ​ദ്ദേ​ഹ​ത്തെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പി​ന്നീ​ട് തു​ട​ർ ചി​കി​ത്സാ​ക്കാ​യി കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​ന്നലെ രാ​വി​ലെ​യോ​ടെ മ​ര​ണം സം​ഭ​വി​ച്ച​ത്.
സിപിഐ​യു​ടെ വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം ജോ​യി​ന്‍റ് കൗ​ൺ​സി​ലി​ന്‍റെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളി​ൽ ഒ​രാ​ളു​മാ​യി​രു​ന്നു. 1970-ക​ളി​ൽ കാ​നം രാ​ജേ​ന്ദ്ര​ൻ ന​യി​ച്ച എഐ​വൈ.എ​ഫ് സം​സ്ഥാ​ന ജാ​ഥ​യി​ലെ സ്ഥി​രാം​ഗ​മാ​യി​രു​ന്നു.

രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​നൊ​പ്പം സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഒ. ​ബ​ഷീ​ർ.

Tags : Deepika DeepikaNewspaper BreakingNews CPI leader injured in road

Recent News

Corehub Up