x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​വീ​സ് റോ​ഡിനായി സി​പി​എം ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ലാ​ന്‍റ് ഉ​പ​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: July 27, 2026 04:44 AM IST | Updated: July 27, 2026 04:44 AM IST

എം. ​എ. ഹാ​രി​സ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വാ​ടാ​ന​പ്പി​ള്ളി: പു​തി​യ ദേ​ശീ​യ​പാ​ത ബൈ​പാസി​ൽ ഉ​പ്പു​പ​ട​ന്ന മു​ത​ൽ വാ​ടാ​ന​പ്പി​ള്ളി​വ​രെ സ​ർ​വീ​സ് റോ​ഡ് നി​ർ​മി​ച്ചു ന​ൽ​കു​ക അ​ട​ക്ക​മു​ള്ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സി​പി​എം തൃ​ത്ത​ല്ലൂ​രി​ലെ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ലാ​ന്‍റ് ഉ​പ​രോ​ധി​ച്ചു.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ട്ടി​പ്പോ​യ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ പു​ന​സ്ഥാ​പി​ച്ചു ന​ൽ​കു​ക, കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ജ​ന​ങ്ങ​ളോ​ട് നീ​തി കാ​ണി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സി​പി​എം തൃ​ത്ത​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ലാ​ന്‍റ് ഉ​പ​രോ​ധി​ച്ച​ത്.

സ​ർ​വീ​സ് റോ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ ഉ​പ്പു പ​ട​ന്ന, മ​ണ​പ്പാ​ട്, ന​ടു​വി​ൽ​ക്ക​ര മേ​ഖ​ല​യി​ലു​ള്ള​വ​ർ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് യാ​ത്ര പോ​കു​ന്ന​ത്. ദേ​ശീ​യ പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ട്ടി​യ പൈ​പ്പ് ന​ന്നാ​ക്കാ​ത്ത​തി​നാ​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ കു​ടി​വെ​ള്ള​ത്തി​നു നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. എം​പി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടും അ​നു​കൂ​ല​മാ​യ ന​ട​പ​ടി​യി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് സി​പി​എം പ്ലാ​ന്‍റ് ഉ​പ​രോ​ധി​ച്ച​ത്.

സ​മ​രം സി​പി​എം നാ​ട്ടി​ക ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ. ഹാ​രി​സ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു . തൃ​ത്ത​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സു​രേ​ഷ് മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട്ടി​ക ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​സി. പ്ര​സാ​ദ്, വാ​ടാ​ന​പ്പ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​എ. ഷാ​ജു​ദ്ദീ​ൻ, വാ​ടാ​ന​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഐ.​എ​ൻ. സു​ധീ​ഷ്, ബ്ലോ​ക്ക് അം​ഗം കെ.​ബി. സു​ധ, ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ വി.​ആ​ർ. ഷി​ജി​ത്ത്, ഗി​രീ​ഷ് മാ​ത്തു​കാ​ട്ടി​ൽ, ശാ​ന്തി ഭാ​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​പി. ഭാ​സ്‌​ക​ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ഹേ​മ​ല​ത പ്ര​താ​പ​ൻ, ഓ​മ​ന മ​ധു​സൂ​ദ​ന​ൻ, പി.​ബി. നി​ലേ​ഷ്, എം.​ബി. ബി​ജു, ബ്ലോ​ക്ക് അം​ഗം ഷൈ​ന മു​ഹ​മ്മ​ദ്, എം.​എ. യൂ​സ​ഫ്, ടി ​എ​ൻ. ഉ​ദ​യ​കു​മാ​ർ, ര​ജീ​ന രാ​ജു, കു​ടും​ബ​ശ്രീ ചെ​യ​ർ പേ​ഴ്സ​ൺ വ​സ​ന്ത​മ​ണി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷൈ​ജ ഉ​ദ​യ​കു​മാ​ർ, പി. ​കെ. സു​ധ​ർ​മ​ൻ, വി. ​മു​ര​ളീ​ധ​ര​ൻ, എം.​എ​സ് .സു​ജി​ത്ത്, പി .​ആ​ർ. സു​ഷി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​ക​ട​ന​ത്തി​നും ഉ​പ​രോ​ധ സ​മ​ര​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews service road.

Recent News

Corehub Up