തിരുവല്ല നെടുന്പ്രം ഭാഗത്തു വെള്ളം കയറിയപ്പോൾ.
റാന്നി: റാന്നിയെ വീണ്ടും ദുരിതത്തിലാക്കിയ പ്രളയത്തിൽ നാടിന് കൈത്താങ്ങായി സിപിഎം.പെട്ടെന്നുണ്ടായ പ്രളയത്തിൽ ടൗണിലെത്തിയ അഞ്ഞൂറിൽപരം വ്യാപാരസ്ഥാപന ഉടമകൾ, സ്ഥാപനങ്ങളിലെ ജീവനക്കാർ,ഫയർ ഫോഴ്സ്, കെഎസ്ആർടിസി ജീവനക്കാർ, വിവിധ ആവശ്യങ്ങൾക്ക് ടൗണിൽ എത്തി ഒറ്റപ്പെട്ടുപ്പോയ പൊതു ജനങ്ങൾ എന്നിവർക്ക് ഭക്ഷണം നൽകിയാണ് മാതൃക കാട്ടിയത്.
ടൗണിൽ കഞ്ഞിയും പയറും ഒരുക്കിയും പാർട്ടി കുടുംബങ്ങളിൽ നിന്ന് പൊതിച്ചോറ് എത്തിച്ചു നൽകിയുമാണ് ആശ്വാസമേകിയത്. ജില്ലാ കമ്മിറ്റിയംഗം റോഷൻ റോയി മാത്യു, ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രസാദ് എൻ. ഭാസ്കരൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അനു ടി. ശാമുവേൽ,
കെ. ഉത്തമൻ , വി. ആർ. സദാശിവൻ, ആർ. സുരേഷ്, ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് നിയാസ്,രാജു ജോസഫ്, തുടങ്ങിയ പ്രവർത്തകർ നേതൃത്വം നൽകി.
ടൗണിലെ ചങ്ങനാശേരി കട ഉടമ അബ്ദുൽ ഷമീറാണ് ആവശ്യമായ സന്നദ്ധപ്രവർത്തനത്തിനു വേണ്ട പിന്തുണ നൽകിയത്. വെള്ളപ്പൊക്കത്തിൽ ഷമീറിനും വൻ നഷ്ടമാണുണ്ടായത്.
Tags : NattuVishasham DistrictNews