x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഎമ്മിന്‍റെ മു​ഹ​മ്മ​ദ് ഹ​നീ​ഫ സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍

വെബ് ഡെസ്ക്
Published: July 21, 2026 03:09 AM IST | Updated: July 21, 2026 03:09 AM IST

വ​ള്ളൂ​രാ​ന്‍ മു​ഹ​മ്മ​ദ് ഹ​നീ​ഫ.

പെ​രി​ന്ത​ല്‍​മ​ണ്ണ: സി​പി​എം പ്ര​തി​നി​ധി വ​ള്ളൂ​രാ​ന്‍ മു​ഹ​മ്മ​ദ് ഹ​നീ​ഫ സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​സ്‌​ലിം ലീ​ഗ് സ്ഥാ​നാ​ര്‍​ഥി​യാ​യ എം. ​സെ​യ്ത​ല​വി​യെ അ​ഞ്ചി​നെ​തി​രേ ആ​റ് വോ​ട്ടു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ നേ​ട്ടം. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ ആ​റ് സി​പി​എം, അ​ഞ്ച് മു​സ്‌​ലിം ലീ​ഗ് അം​ഗ​ങ്ങ​ളും ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ പ്ര​തി​നി​ധി​ക​ളു​മാ​ണു​ള്ള​ത്.

എ​ന്നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ പ്ര​തി​നി​ധി​ക​ള്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല.സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം പാ​ന​ലി​ലു​ള്ള ആ​റ് പേ​രും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാ​ണ്. 11 അം​ഗ​ങ്ങ​ളെ​യാ​ണ് യൂ​ണി​യ​നി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്. ശേ​ഷി​ക്കു​ന്ന അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​സ്‌​ലിം ലീ​ഗ് പാ​ന​ലി​ലെ അ​ഞ്ച് പേ​രാ​ണ് വി​ജ​യി​ച്ച​ത്. യു​ഡി​എ​ഫി​ലെ അ​നൈ​ക്യം കാ​ര​ണം കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ച്ചി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന് അ​ര്‍​ഹ​മാ​യ സ്ഥാ​നം ന​ല്‍​കാ​ന്‍ ലീ​ഗ് ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ച്ച​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രേ ലീ​ഗ് നേ​താ​ക്ക​ളും ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി. മു​ഹ​മ്മ​ദ് ഹ​നീ​ഫ പെ​രി​ന്ത​ല്‍​മ​ണ്ണ അ​ര്‍​ബ​ന്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​റും സി​പി​എം പെ​രി​ന്ത​ല്‍​മ​ണ്ണ ഏ​രി​യാ ക​മ്മ​റ്റി അം​ഗ​വു​മാ​ണ്. താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യും ഇ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up