x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തി​ന് ല​ഹ​രി​പ്പൂ​ട്ട്: എ​ക്‌​സൈ​സ് പണി തുടങ്ങി

വെബ് ഡെസ്ക്
Published: August 17, 2026 01:49 AM IST | Updated: August 17, 2026 01:49 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ മ​റ​വി​ല്‍ വ്യാ​ജ​മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും എ​ത്തു​ന്ന​തും വി​പ​ണ​നം ചെ​യ്യു​ന്ന​തും ത​ട​യാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍. അ​തി​ര്‍​ത്തി ക​ട​ന്നു​ള്ള ല​ഹ​രി​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നും വ്യാ​ജ​ച്ചാ​രാ​യ നി​ര്‍​മാ​ണം ത​ട​യു​ന്ന​തി​നു​മാ​യി ജി​ല്ല​യി​ലു​ട​നീ​ളം പ്ര​ത്യേ​ക എ​ക്‌​സൈ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളും വി​ജി​ല​ന്‍​സ് സ്‌​ക്വാ​ഡു​ക​ളും പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.

ല​ഹ​രി മാ​ഫി​യ​ക​ള്‍​ക്കെ​തി​രേ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വ്യാ​ജ​ച്ചാ​രാ​യ വാ​റ്റും ല​ഹ​രി സം​ഭ​ര​ണ​വും ത​ട​യാ​ന്‍ കാ​ടു​ക​ളി​ലും ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പു​ക​ളി​ലും ഡ്രോ​ണ്‍ കാ​മ​റ​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് തെ​ര​ച്ചി​ല്‍. അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ള്‍, പ്ര​ധാ​ന ഹൈ​വേ​ക​ള്‍, ല​ഹ​രി വ്യാ​പാ​ര സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ലാ​തെ എ​ക്‌​സൈ​സ് മൊ​ബൈ​ല്‍ യൂ​ണി​റ്റു​ക​ള്‍ നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്.
കെ​എ​സ്ആ​ര്‍​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ള്‍, കൊ​റി​യ​ര്‍, പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് സ്‌​നി​ഫ​ര്‍ ഡോ​ഗു​ക​ളെ ഉ​പ​യോ​ഗി​ച്ച് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​മു​ണ്ട്.

പ​രാ​തി​ക​ളി​ല്‍ ഉ​ട​ന​ടി ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ-​താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്. വ്യാ​ജ​മ​ദ്യ നി​ര്‍​മാ​ണം, വി​ല്‍​പ​ന, ല​ഹ​രി​ക്ക​ട​ത്ത് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് എ​ക്‌​സൈ​സി​നെ അ​റി​യി​ക്കാം. വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​വ​രു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്ന് ജി​ല്ലാ എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up