ഇരിങ്ങാലക്കുട: സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് വ്യവസായ അധിഷ്ഠിത സാങ്കേതികപരിശീലനവും തൊഴില്സാധ്യതകള്ക്കാവശ്യമായ നൈപുണ്യ വികസനവും ഉറപ്പാക്കുന്നതിനായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് സിവില്‍ എന്‍ജിനീയറിംഗ് വിഭാഗവും എല്‍ ആന്‍ഡ് ടി എഡ്യുടെക്കും ധാരണാപത്രം ഒപ്പുവച്ചു.
വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക പരിശീലനം, സര്ട്ടിഫിക്കേഷന് പരിപാടികള്‍, ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍, വ്യവസായ വിദഗ്ധരുമായി സംവാദങ്ങള്‍, നിര്‍മാണമേഖലയിലെ നൂതന സാങ്കേതികവിദ്യകളില്‍ പരിശീലനം, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് അവസരമൊരുക്കുക എന്നിവയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
ക്രൈസ്റ്റ് കോളജ് ഓഫ് എന്ജിനീയറിംഗിനുവേണ്ടി എക്സി.ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ചടങ്ങില്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി ഡോ. ഷെര്ജാ പി.യൂസഫ് അലി, അസി. പ്രഫസര്‍മാരായ പി.എ. ഗോഡ്വിന്, ഡോ. വിവേക് കെ.വിശ്വനാഥ്, അങ്കിത ശശിധരന്, സിസ്റ്റര്‍ അല്‍ഫോന്‍സ ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായി.
Tags : Nattuvishesham Local News Crest College