x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദക്ഷി​ണ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ക​ര​ൾ കാ​ൻ​സ​റി​ന് ക്ര​യോ​അ​ബ്ലേ​ഷ​ൻ ചി​കി​ത്സ


Published: August 9, 2026 06:09 AM IST | Updated: August 9, 2026 06:09 AM IST

വെ​ഞ്ഞാ​റ​മൂ​ട്: ക​ര​ൾ കാ​ൻ​സ​റി​ന്‍റെ ഏ​റ്റ​വും സാ​ധാ​ര​ണ രൂ​പ​മാ​യ ഹെ​പ​റ്റോ​സെ​ല്ലു​ലാ​ർ കാ​ർ​സി​നോ​മ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി ദ​ക്ഷി​ണ കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി ക്ര​യോ​അ​ബ്ലേ​ഷ​ൻ ചി​കി​ത്സ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ളേ​ജ് & റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ.

നേ​മം സ്വ​ദേ​ശി​യാ​യ 77 വ​യ​സുകാ​ര​നി​ലാ​ണ് ഈ ​നൂ​ത​ന ചി​കി​ത്സാ രീ​തി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ചി​കി​ത്സ​യ്ക്ക് ശേ​ഷം രോ​ഗി സു​ഖം പ്രാ​പി​ച്ചു വ​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യും അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​റു​മാ​യ ഡോ. ​പ്ര​വീ​ൺ കേ​ശ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ഗാ​സ്ട്രോ എ​ൻ​റ​റോ​ള​ജി, സ​ർ​ജി​ക്ക​ൽ ഗാ​സ്ട്രോ​എ​ൻ​റ​റോ​ള​ജി, അ​ന​സ്‌​തീ​ഷ്യ, റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. സിടി സ്കാ​ൻ അ​ല്ലെ​ങ്കി​ൽ അ​ൾ​ട്രാ​സൗ​ണ്ട് മാ​ർ​ഗ നി​ർ​ദേ​ശ​ത്തോ​ടെ പ്ര​ത്യേ​ക സൂ​ചി ട്യൂ​മ​റി​ലേ​ക്ക് കൃ​ത്യ​മാ​യി എ​ത്തി​ച്ച ശേ​ഷം അ​തി​ശൈ​ത്യം ഉ​പ​യോ​ഗി​ച്ച് കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന രീ​തി​യാ​ണ് ക്ര​യോ​അ​ബ്ലേ​ഷ​ൻ.

കു​റ​ഞ്ഞ ആ​ശു​പ​ത്രി വാ​സം കൊ​ണ്ട് രോ​ഗി​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങാം. ക​ര​ൾ കാ​ൻ​സ​റി​ന് പു​റ​മെ ശ്വാ​സ​കോ​ശം, വൃ​ക്ക, പ്രോ​സ്റ്റേ​റ്റ്, അ​സ്ഥി എ​ന്നി​വ​യെ ബാ​ധി​ക്കു​ന്ന ചി​ല ട്യൂ​മ​റു​ക​ൾ​ക്കും ക്ര​യോ​അ​ബ്ലേ​ഷ​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള അ​ത്യാ​ധു​നി​ക കാ​ൻ​സ​ർ ചി​കി​ത്സ​ക​ൾ നാ​ട്ടി​ൽ ത​ന്നെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​നേ​ട്ട​മെ​ന്നും ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി രം​ഗ​ത്ത് ദ​ക്ഷി​ണ കേ​ര​ള​ത്തി​ന് ഇ​ത് പു​തി​യൊ​രു കു​തി​ച്ചു​ചാ​ട്ട​മാ​ണെ​ന്നും ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ്് വ്യ​ക്ത​മാ​ക്കി.

Tags : nattu vishesham Cryoablation treatment for liver cancer

Recent News

Corehub Up