x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷീ​ര​ക​ര്‍​ഷ​ക​ർക്കു പാ​ലി​ന് മാ​ര്‍​ക്ക​റ്റ് വി​ല ന​ല്‍​ക​ണ​മെ​ന്ന്


Published: May 1, 2026 06:36 AM IST | Updated: May 1, 2026 06:36 AM IST

എ​ട​ത്വ: മി​ല്‍​മ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് പാ​ലി​ന് മാ​ര്‍​ക്ക​റ്റ് വി​ല ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യം. നി​ല​വി​ല്‍ ലി​റ്റ​റി​ന് നാ​ല്‍​പ​തി​നും നാ​ല്‍​പ​ത്ത​ഞ്ചി​നും ഒ​ക്കെ ക​ര്‍​ഷ​ക​രി​ല്‍​നി​ന്നു വാ​ങ്ങു​ന്ന പാ​ല്‍ ക​ര്‍​ഷ​ക​രു​ടെ ക​ണ്‍​മു​ന്‍​പി​ല്‍ ത​ന്നെ​യാ​ണ് ലി​റ്റ​റി​ന് അ​റു​പ​തു രൂ​പ​യ്ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കൂ​ടു​ത​ല്‍ പാ​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​വ​ര്‍ വി​പ​ണി ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തു​മൂ​ലം മി​ല്‍​മ​യെ ആ​ശ്ര​യി​ക്കു​ക​യാ​ണ്.

മി​ല്‍​മ അ​ല്ലാ​തെ മ​റ്റൊ​രു വി​പ​ണി സാ​ധ്യ​ത സൃ​ഷ്ടി​ക്കു​വാ​ന്‍ സ​ര്‍​ക്കാ​രും ത​യാ​റാ​കു​ന്നി​ല്ല. മി​ല്‍​മ​യി​ല്‍ അ​ള​ക്കു​ന്ന പാ​ലി​ന് ക​ര്‍​ഷ​ക​ര്‍​ക്ക് വി​പ​ണി വി​ല ല​ഭി​ക്കു​ന്ന സാ​ഹ​ച്യം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് പോ​ളി തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

മൂ​ല്യ വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളി​ലൂ​ടെ വ​രു​മാ​നം ക​ണ്ടെ​ത്തി അ​തി​ന്‍റെ ലാ​ഭ​വി​ഹി​തം​കൂ​ടി ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കേ​ണ്ട​തി​നു പ​ക​രം കു​റ​ഞ്ഞ വി​ല​യ്ക്കെ​ടു​ത്ത് കൂ​ടു​ത​ല്‍ വി​ല​യ്ക്ക് വി​ല്‍​ക്കു​ക മാ​ത്രം ചെ​യ്യു​ന്ന ക​ച്ച​വ​ട സ്ഥാ​പ​ന​മാ​യി മി​ല്‍​മ തു​ട​രു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം.

നി​ല​വി​ല്‍ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​തി​സ​ന്ധി അ​വ​രു​ടെ ജീ​വി​തോ​പാ​ധി​യെ മാ​ത്ര​മ​ല്ല, ഗ്രാ​മീ​ണ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ്. സ്ത്രീ​ക​ള്‍​ക്കും യു​വ​ജ​ന​ങ്ങ​ള്‍​ക്കും വീ​ട്ടി​ല്‍​നി​ന്നു​ത​ന്നെ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ ക​ഴി​യു​ന്ന ഈ ​മേ​ഖ​ല, തൊ​ഴി​ലി​ല്ലാ​യ്മ കു​റ​യ്ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യം നേ​ടു​ന്ന​തി​നും വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ക്ഷീ​ര മേ​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കും എ​ന്ന് പ​റ​യു​വാ​ന്‍ തു​ട​ങ്ങി​യി​ട്ട് നാ​ളേ​റെ​യാ​യി. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍ നാ​മ മാ​ത്ര​മാ​യ ചി​ല പ​ദ്ധ​തി​ക​ള്‍ അ​വ​രു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​റു​ണ്ടെ​ങ്കി​ലും അ​വ​യൊ​ന്നും ക്ഷീ​ര ക​ര്‍​ഷ​ക​രെ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​വ​യ​ല്ല.

Tags : nattu vishesham Dairy farmers paid market

Recent News

Corehub Up