x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ത​യോ​ര​ങ്ങ​ളി​ല്‍ അ​പ​ക​ട സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു; വേ​ഗ​ത കു​റ​യ്ക്കാ​തെ വാ​ഹ​ന​ങ്ങ​ള്‍

വെബ് ഡെസ്ക്
Published: October 26, 2026 05:47 AM IST | Updated: October 26, 2026 05:47 AM IST

വി​ള​ക്ക​ത്ര വ​ള​വി​ല്‍ സ്ഥാ​പി​ച്ച അ​പ​ക​ട വ​ള​വ് സൂ​ച​ന ബോ​ര്‍​ഡു​ക​ള്‍.

പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ-​ചെ​ര്‍​പ്പു​ള​ശേ​രി പാ​ത​യി​ലെ പ്ര​ധാ​ന അ​പ​ക​ട മേ​ഖ​ല​ക​ളാ​യ ആ​ന​മ​ങ്ങാ​ട് വി​ള​ക്ക​ത്ര വ​ള​വി​ലും കൃ​ഷ്ണ​പ​ടി വ​ള​വി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​പ​ക​ട സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. എ​ന്നാ​ല്‍ റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത​യ്ക്ക് കു​റ​വി​ല്ല. അ​പ​ക​ട​സാ​ധ്യ​ത​യേ​റി​യ ഈ ​ഭാ​ഗ​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പെ​രി​ന്ത​ല്‍​മ​ണ്ണ സെ​ക്‌​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്.
ഇ​രു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് വ്യ​ക്ത​മാ​യി കാ​ണും​വി​ധ​ത്തി​ലാ​ണ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച​ത്. ഹൈ​സ്‌​കൂ​ള്‍​പ​ടി​ക്കും മ​ണ​ലാ​യ റോ​ഡ് സ്റ്റോ​പ്പി​നും ഇ​ട​യി​ല്‍ 600 മീ​റ്റ​റി​നു​ള്ളി​ല്‍ റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ റി​മ്പി​ള്‍ സ്ട്രി​പ്പു​ക​ള്‍ ഉ​റ​പ്പി​ച്ചു. അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ഭാ​ഗ​മാ​ണെ​ന്ന് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് മ​ന​സി​ലാ​കാ​ന്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്ന രീ​തി​യി​ല്‍ കൂ​ടു​ത​ല്‍ ക​ന​ത്തി​ലാ​ണ് റി​മ്പി​ള്‍ സ്ട്രി​പ്പു​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

തു​ട​ര്‍​ന​ട​പ​ടി​യാ​യി റി​മ്പി​ള്‍ സ്ട്രി​പ്പു​ക​ള്‍​ക്കി​ട​യി​ല്‍ റോ​ഡ് സ്റ്റ​ഡു​ക​ളും പ​തി​പ്പി​ക്കും. കൂ​ടാ​തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ല് ബ്രി​ങ്ക​ര്‍ ലൈ​റ്റു​ക​ളും എ​ട്ട് അ​പ​ക​ട സൂ​ച​ന ബോ​ര്‍​ഡു​ക​ളും കൂ​ടി സ്ഥാ​പി​ക്കും. അ​തേ​സ​മ​യം, അ​ധി​കൃ​ത​ര്‍ സൂ​ച​ന ബോ​ര്‍​ഡു​ക​ളും വേ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടും പ​ല വാ​ഹ​ന​ങ്ങ​ളും ഇ​പ്പോ​ഴും അ​മി​ത വേ​ഗ​ത​യി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചും നി​യ​ന്ത്ര​ണം​വി​ട്ടും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് മു​ന്പ് ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മു​ന്പു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ല്‍ പ​ല​ര്‍​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up