പാലക്കാട്: സുൽത്താൻപേട്ട നെടുങ്ങാടി സാരി പാരഡൈസിന് മുൻവശത്ത് പൊതുജനങ്ങൾക്കും കാൽനടയാത്രക്കാർക്കും മാസങ്ങളായി ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന റോഡിലെ കേബിളുകൾ അധികൃതർ നീക്കംചെയ്തു. പ്രശ്നം സ്ഥാപന ഉടമ പി.കെ. ഹരിദാസ് വ്യാപാരി നേതാവും പ്രൗഡ് ചെയർമാനുമായ നിഖിൽ കൊടിയത്തൂരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെതുടർന്ന് എഡിഎം എ. അബ്ദുൾ ലത്തീഫിന് വാട്സ്ആപ്പ് സന്ദേശമായി പരാതി അയക്കുകയായിരുന്നു.
ചുമതലയേറ്റ ദിവസംതന്നെ ലഭിച്ച പരാതിയിൽ ഇടപെട്ട അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ നിർദേശം നൽകുകയും ചെയ്തു. തുടർന്നാണ് പൊതുജനങ്ങൾക്ക് യാത്രാതടസവും സുരക്ഷാഭീഷണിയും സൃഷ്ടിച്ചിരുന്ന കേബിളുകൾ നീക്കംചെയ്തത്.
Tags : cables Nattuvishesham District News