പ്രതീകാത്മക ചിത്രം
കൊല്ലം: ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവര്‍ ചികിത്സയിലിരിക്കെ മരിച്ചതു പോലീസിന്റെ ക്രൂരമായ മര്‍ദനം കാരണമെന്ന പരാതി കൊല്ലം ജില്ലാ റൂറല്‍ പോലീസ് മേധാവി അന്വേഷിച്ച് ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
ഓഗസ്റ്റ് അഞ്ചിന് കമ്മീഷന്റെ തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേഷണ റിപ്പോര്‍ട്ടുമായി നേരിട്ട് ഹാജരാകണമെന്ന് കമ്മീഷന് അംഗം വി. ഗീത ഉത്തരവില്‍ പറഞ്ഞു.
പെരുമ്പുഴ കുളത്തിന്‍കര കടയില്‍ വീട്ടില്‍ സിയാദ് (36) ആണ് കഴിഞ്ഞ 24 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. സിയാദിനെ പോലീസ് മര്‍ദിച്ചതായി ആരോപിക്കുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.
കുണ്ടറ-കൊല്ലം റൂട്ടിലെ ബസ് ഡ്രൈവറായിരുന്ന സിയാദിനെ അയല്‍വാസികളായ രണ്ടു കുട്ടികളെ കാണാത്തതുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തതെന്ന് ആരോപണമുണ്ട്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Tags : Death of youth NattuVishasham DistrictNews