x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​വ​ര്‍​ വ്യൂ, ബൈ​പാ​സ് റോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ തീ​രു​മാ​നം

വെബ് ഡെസ്ക്
Published: July 24, 2026 10:28 PM IST | Updated: July 24, 2026 10:28 PM IST

പ്രതീകാത്മക ചിത്രം

പാ​ലാ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ജ​ൽ ​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന സം​യു​ക്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം.

മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന റി​വ​ര്‍​ വ്യൂ റോ​ഡ്, ബൈ​പാ​സ് റോ​ഡ്, ക​ള​രി​യാ​മാ​ക്ക​ല്‍ അ​പ്രോ​ച്ച് റോ​ഡ് എ​ന്നി​വ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. ചെ​ത്തി​മ​റ്റം മു​ത​ല്‍ ഇ​ട​പ്പാ​ടിവ​രെ റോ​ഡ് കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച് റോ​ഡ് മ​ണ്ണി​ട്ടു​യ​ർ​ത്തി ടാ​ര്‍ ചെ​യ്ത് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഒ​ഴി​വാ​ക്കും.

പാ​ലാ ഗ​വ. ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ പ​രി​ഷ്ക​രി​ക്കും. പൊ​ന്‍​കു​ന്നം റോ​ഡി​ല്‍നി​ന്ന് ഡി​വൈ​ഡ​റി​ന്‍റെ ര​ണ്ടു​വ​ശംവ​ഴി വാ​ഹ​ന​ങ്ങ​ള്‍ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റ​മ്പി​ള്‍ സ്ട്രി​പ്സ് സ്ഥാ​പി​ക്കു​ന്ന​തി​നും സീ​ബ്രാ​ലൈ​ന്‍ മാ​റ്റി വ​ര​യ്ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
ജ​ൽ ജീ​വ​ന്‍ മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ഡ​ല​ത്തി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള റോ​ഡു​ക​ള്‍ പൂ​ര്‍​വസ്ഥി​തി​യി​ലാ​ക്കി സെ​പ്റ്റം​ബ​ര്‍ 30ന് ​മു​മ്പ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കൈ​മാ​റു​ന്ന​തി​ന് ജ​ല​വി​ഭ​വ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​ന​മാ​യി എ​ന്ന് എം​എ​ൽ​എ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

കു​രി​ശു​ങ്ക​ല്‍ പാ​ലം നി​ര്‍​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ര്‍​ത്തീ​ക​രി​ച്ചു​വെ​ന്നും ഒ​ക്‌ടോബ​ര്‍ ആ​ദ്യ​വാ​രം നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. കു​രി​ശു​ങ്ക​ല്‍ പാ​ണ്ടി​യാ​മാ​വ് ചാ​ല​മ​റ്റം വെ​ള്ളാ​ത്തൊ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ച് വി​ടു​ന്ന​തി​നും നി​ല​വി​ലു​ള്ള ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി ലി​ങ്ക് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.
പാ​ലാ മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഇ​ന്‍-ചാ​ര്‍​ജ് മാ​യ രാ​ഹു​ല്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ലീ​ന സ​ണ്ണി, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ര​ജി​ത പ്ര​കാ​ശ് വി​വി​ധ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews river view

Recent News

Corehub Up